ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC ഫലം പ്രഖ്യാപിച്ചു. വീണ്ടും പ്രഖ്യാപിക്കും?

       എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം വിശദപരിശോധനക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് വാര്‍ത്ത. എന്നാല്‍ ഇത് ചെയ്യുന്നതിനു മുമ്പ് നിലവിലുള്ള പരീക്ഷാഫലം പിന്‍വലിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ച ഫലങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നാണ് ഡി പി ഐ അറിയിച്ചത്. അതായത് ഗ്രേസ് മാര്‍ക്കുകളും മാര്‍ക്കുകള്‍ രേഖപ്പെടുത്താത്ത വിഷയങ്ങളുടെ ഗ്രേഡുകളും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പിഴവുകളില്ലാത്ത റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് വിശദീകരണം.നിലവില്‍ അപാകതകള്‍ ഉള്ള വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ പരീക്ഷാഭവന്റെ sysmapb@gmail.com എന്ന മെയിലിലേക്ക് പ്രധാനാധ്യാപകര്‍ അയച്ചുനല്‍കണമെന്നും അത് 0471-2546832 എന്ന നമ്പരിലോ 2546833 എന്ന നമ്പരിലേക്കോ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കുട്ടികളുടെ രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, വിഷയം എന്നിവ പരാതിയിലുണ്ടാവണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയാന്‍ ഓരോ കുട്ടിയുടെയും Individual Score Sheet പരിശോധിക്കേണ്ടി വരും. ഗ്രേസ് മാര്‍ക്ക് പരിഗണിച്ചിട്ടുണ്ടെങ്കില്‍ Grace Mark Awarded എന്ന് പ്രിന്റൗട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. അതേ പോലെ തന്നെ എല്ലാ വിഷയങ്ങളിലും D+ അല്ലെങ്കില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളുടെ പ്രിന്റൗട്ടില്‍ EHS എന്നതിന് പകരം  NHS എന്ന് രേഖപ്പെടുത്തിയിട്ടുള്ള പരാതികളും വ്യാപകമാണ്. മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും അതിനവരെ സജ്ജരാക്കിയ അധ്യാപകരെയും വിദ്യാലയങ്ങളെയും എസ് ഐ ടി സി ഫോറം അഭിനന്ദിക്കുന്നു.

കേരളത്തിലെ പ്രമുഖദിനപത്രങ്ങളിലൊന്നിലെ മുഖ്യവാര്‍ത്തയുടെ തലക്കെട്ടാണിത്. വാര്‍ത്തയില്‍ 54മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളിലും പിഴവെന്ന് വാര്‍ത്ത. പിഴവ് പറ്റിയത് മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളിലാണോ.  ഇതാണോ യാഥാര്‍ഥ്യം. മന്ത്രി പറഞ്ഞതാണ് ശരി സോഫ്റ്റ്‌വെയര്‍ തന്നെയാണ് പ്രശ്നക്കാരന്‍. അത് എ ലിസ്റ്റിന്റെ പ്രവര്‍ത്തനം മുതല്‍ നാം പറയുന്നതാണ് .മാധ്യമങ്ങളില്‍ വന്നതാണ്.എന്നാല്‍ അന്നൊന്നും അത് കണക്കിലെടുക്കാതെ പരാതികള്‍ ഗൗനിക്കാതെ തിരക്ക് കൂട്ടി റിസള്‍ട്ട് പ്രഖ്യാപിക്കാനുള്ള വ്യഗ്രതയല്ലേ പ്രശ്നമായത്.  പരാതികള്‍ പരിഹരിച്ച് പ്രശ്നങ്ങളില്ലെന്നുറപ്പു വരുത്തിയല്ലേ സോഫ്റ്റ്‌വെയര്‍ മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ എത്തിക്കേണ്ടത്. അത് നടന്നിട്ടുണ്ടോ? മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നതിന് തലേന്നല്ലേ സോഫ്റ്റ്‌വെയര്‍ സജ്ജമായത്. ഇതിലെ അപാകതകള്‍ മൂല്യനിര്‍ണ്ണയക്യാമ്പുകളിലെ ക്യാമ്പ് ഓഫീസര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ട് എന്ത് നടപടി സ്വീകരിച്ചു. പ്രതിദിനം രണ്ട് ബണ്ടിലില്‍ കൂടുതല്‍ നോക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത് എന്ന് ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് 'കര്‍ശനനിര്‍ദ്ദേശം' നല്‍കിയതിനോടൊപ്പം 16-ന് തന്നെ മൂല്യനിര്‍ണ്ണയം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ ക്യാമ്പിലും ലഭ്യമാക്കിയ പേപ്പറുകളുടെ എണ്ണവും അധ്യാപകരുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്താലറിയില്ലേ ഒരു അധ്യാപകന്‍ ഒരു ദിവസം രണ്ട് ബണ്ടില്‍ പേപ്പര്‍ നോക്കിയാല്‍ മൂല്യനിര്‍ണ്ണയത്തിന് എത്ര ദിവസം വേണ്ടി വരുമെന്ന്. അത് കണക്കിലെടുക്കാതെ റിസള്‍ട്ട് പ്രഖ്യാപിച്ചത് എന്താവശ്യത്തിനായിരുന്നു. എന്ത് സൗകര്യങ്ങളാണ് മൂല്യനിര്‍ണ്ണയക്യാമ്പുകളില്‍ നല്‍കിയത്. കുട്ടികളുടെ സ്കോറുകള്‍ പൂര്‍ണ്ണമായും ലഭിക്കുന്നതിന് മുമ്പ് റിസള്‍ട്ട് പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ എന്ത് നേടി. അവസാനം പഴി മുഴുവന്‍  പകലന്തിയോളം പണിയെടുത്ത അധ്യാപകര്‍ക്കും. വിജയശതമാനം വര്‍ധിച്ചതും അധ്യാപകര്‍ മാര്‍ക്ക് വാരിക്കോരിക്കോരി നല്‍കിയിട്ടാണത്രെ. ഏതോ ഒരു പത്രത്തില്‍ കണ്ടത് പോലെ അധ്യാപക അവകാശനിയമം നിലവില്‍ വരാത്ത കാലത്തോളം ഇതെല്ലാം അനുഭവിക്കാനുള്ള യോഗം മാത്രം നമുക്ക്. അനുഭവിച്ച് തീര്‍ക്കാം . ഈ വിവാദങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് മോശം ഇമേജ് സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. ഏറെ കൊട്ടിഘോഷിച്ച കേരളമോഡല്‍ ഇതായിരുന്നോ. ഗുണമേന്മയുള്ള സൗജന്യവിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണെന്ന് പറയുമ്പോള്‍ തന്നെയാണ് വിവാദങ്ങളിലൂടെ ഗുണമേന്മയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത് എന്നത് നിരാശാജനകമാണ്.


2015 വര്‍ഷത്തെ SSLC  പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.99% ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 468495 വിദ്യാര്‍ഥികളില്‍ 468273 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. 1501 വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു.എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ച കുട്ടികള്‍ 12287  ആണ്. വിജയ‍ശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍  ജില്ലയാണ്. ഏറ്റവും പിന്നില്‍ പാലക്കാടും. വിദ്യാഭ്യാസജില്ലകളില്‍ മൂവാറ്റുപുഴയാണ് മുന്നില്‍ ഏറ്റവും പിന്നില്‍ മണ്ണാര്‍ക്കാടും.  രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ മെയ്  11 മുതല്‍ 16 വരെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.
താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഫലം ലഭിക്കുന്നതാണ്.
        പുതുതായി ആരംഭിച്ച വിദ്യാഭ്യാസജില്ലകളിലെ ഫലം ഇതുവരെ ലഭിച്ചു തുടങ്ങിയില്ല എന്നുതും എല്ലാ വിഷയങ്ങള്‍ക്കും D+ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് NHSഎന്ന് തെറ്റായി രേഖപ്പെടുത്തിയതും പരീക്ഷാ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രിന്റൗട്ടില്‍ തെറ്റായി ചേര്‍ത്ത വിവരങ്ങള്‍ വിശദാംശങ്ങള്‍ സഹിതം പരീക്ഷാഭവനെ മെയിലിലൂടെ അറിയിക്കാനും നിര്‍ദ്ദേശം.സ്കൂള്‍തല റിസള്‍ട്ട് മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ സ്കൂള്‍ കോഡ് നല്‍കിയാല്‍ ലഭിക്കുന്നതാണ്.
   

Post a Comment

Previous Post Next Post