അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

RASPBERRY PI TRAINING

     ഐ ടി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഒരു പ്രോഗ്രാമിങ്ങ് ആപ്‌റ്റിറ്റ്യൂഡ് ക്വിസ് മല്‍സരം നടത്തുകയും ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാലയത്തിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് Raspberry Pi വിതരണം നടത്തുകയുമുണ്ടായി. പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ വെച്ച് ഇതിന്റെ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. പ്രസ്തുത കുട്ടികള്‍ക്കുള്ള പരിശീലനം സംസ്ഥാനമൊട്ടാകെ ഈ മാസം 27 മുതല്‍ മെയ് എട്ട് വരെ നടക്കുന്നതാണ്. പാലക്കാട് ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ മെയ് 27, 28 തീയതികലില്‍ രണ്ട് ബാച്ചുകളായി പരിശീലനം ആരംഭിക്കും. ഓരോ ബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പരിശീലനം ഉണ്ടാവുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികളും പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച Raspberry Pi , Mouse. Key Board എന്നിവയും കൊണ്ടു വരേണ്ടതാണ്. രാവിലെ 10 മുതല്‍ വൈകിട്ട് നാലവരെയായിരിക്കും പരിശീലനം. കുട്ടികള്‍ അവര്‍ക്കുള്ള ഉച്ചഭക്ഷണം കൂടെ കരുതണം. ഒന്നാമത്തെ ബാച്ചിന് ഏപ്രില്‍ 27,29,മെയ് 2,5,7 തീയതികളിലും രണ്ടാമത്തെ ബാച്ചിന് ഏപ്രില്‍ 28,30,മെയ് 4,6,8 തീയതികളിലുമായിരിക്കും പരിശീലനം നടക്കുക.
    പാലക്കാട് ജില്ലയിലെ പരിശീലനത്തില്‍ പങ്കെടുക്കണ്ട കുട്ടികളുടെയും പരിശീലനകേന്ദ്രങ്ങളുടെയും വിശദാംശങ്ങളടങ്ങിയ വിശദമായ ഷെഡ്യൂള്‍ ചുവടെ.

Post a Comment

Previous Post Next Post