നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SS BLOG PALAKKAD


(സാമൂഹ്യശാസ്ത്രപഠനത്തിനായൊരു ബ്ലോഗ്)
www.ssblogpalakkad.blogspot.in

പ്രിയ അധ്യാപക സുഹൃത്തുക്കളെ,
.സി.ടി സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസ് മുറികളില്‍ സാമൂഹ്യശാസ്ത്ര പഠനപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.ആവശ്യമായ പഠനസഹായികളും അവ ലഭ്യമാവുന്ന ഇടങ്ങളും ഇഷ്ടംപോലെ.എന്നാല്‍ ആവശ്യം വരുമ്പോള്‍ ഇതൊന്നും ലഭ്യമാകില്ലതാനും.പല സൈറ്റുകളിലും ബ്ലോഗുകളിലും കൈകളിലുമായി ചിതറികിടക്കുന്ന ഇത്തരം പഠനവിഭവങ്ങളെ ഒരു ബാനറിനു കീഴില്‍കൊണ്ടുവരിക എന്ന ഒരു ചെറിയപ്രവര്‍ത്തനത്തിന്റെ ഭാഗമമായി
SS BLOG PALAKKAD നിങ്ങളുടെമുമ്പിലെത്തുകയാണ്. വിമര്‍ശനങ്ങളെക്കാളുപരി നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. മാത്സ് ബ്ലോഗ്,എസ്..ടി.സി.ഫോറംപാലക്കാട്,‍‍ഡയറ്റ് പാലക്കാട്, ,കണ്ണൂര്‍,വയനാട്.........,ശ്രീ.അക്ബര്‍ അലി ചാരങ്കാവ്,ശ്രീ.മലയന്‍കീഴ് ഗോപാലകൃഷ്ണന്‍,SSബ്ലോഗ് തൃശ്ശൂര്‍......തുടങ്ങി ലഭ്യമായ എല്ലാ സ്രോതസ്സുകളും സാമൂഹ്യശാസ്ത്ര പഠനം രസകരമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ഉപയോഗപ്പെടുത്തീട്ടുണ്ട്. നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി....എന്ന ആശയമാണ് ഈ ബ്ലോഗ് മുന്നോട്ട് വെയ്ക്കുന്നത്.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
മുഹമ്മദ് ഇഖ്ബാല്‍.പി
ജി.വി.എച്ച്.എസ്.എസ്.കൊപ്പം

SITC FORUM PALAKKAD-ന്റെ റവന്യൂ ജില്ലാ പ്രസിഡന്റ് കൂടിയാണ് ശ്രീ മുഹമ്മദ് ഇഖ്ബാല്‍ സാര്‍. സോഷ്യല്‍ സയന്‍സിന് മാത്രമായി സാര്‍ ആരംഭിച്ച ഈ ബ്ലോഗിന് ഫോറത്തിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു

1 Comments

Previous Post Next Post