ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

സാമൂഹ്യശാസ്ത്ര അധ്യാപക ശാക്തീകരണത്തിനയായി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ 'സാള്‍ട്ട് '(Social Science Advanced Learning Tool-SALT)



സെക്കണ്ടറിതലത്തില്‍ സാമൂഹ്യശാസ്ത്രം ഒരു പാഠ്യവിഷയമെന്ന നിലയില്‍ വൈവിധ്യംകൊണ്ടും വൈപുല്യംകൊണ്ടും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ചരിത്രം,ഭൂമിശാസ്ത്രം,സാമ്പത്തികശാസ്ത്രം,രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ ഉപവിഷയങ്ങളിലായി പരന്നുകിടക്കുന്നതിനാല്‍ പഠനത്തില്‍ നിരവധിവെല്ലുവിളികള്‍ നേരിടുന്നുണ്ട്.വ്യക്തിയേയും സമൂഹത്തേയും സമഗ്രമായികാണുകയും മികച്ച ഒരു ലോകക്രമം രൂപപ്പെടുത്താനുള്ള കാഴ്ചപ്പാടും അവസരവും ലഭ്യമാക്കുന്നു എന്ന സവിശേഷതയും ഈ വിഷയത്തിനുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇനിയും ഈ മേഖലയില്‍ മുന്നേറാനുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വിദൂരവിദ്യഭ്യാസ പരിശീലന പരിപാടിയ്ക് തുടക്കം കുറിച്ചത്.സാധ്യായ ദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ നിലവിലുള്ള അധ്യാപകരെ ശാക്തീകരിച്ചുകൊണ്ടുമാത്രമേ മെച്ചപ്പെട്ട പഠനം ഉറപ്പുവരുത്താനാകു എന്ന ദേശീയകാഴ്ചപ്പാടിലൂന്നിയാണ് ഈ സംരഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ഉള്ളടക്ക ധാരണ മെച്ചപ്പെടുത്തുന്നതിനും ക്ലാസ് മുറിക്കകത്ത് പുതിയതന്ത്രങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് സാള്‍ട്ട് രൂപകല്പനചെയ്തിട്ടുള്ളത്.

സെക്കണ്ടറി വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകരുടെ വിവിധ ഉപ വിഷയങ്ങളിലെ ധാരണമെച്ചപ്പെടുത്തുന്നതിലൂടെ തൊഴില്‍പരമായ ശേഷി വികസിപ്പിക്കുക,വിവിധപാഠഭാഗങ്ങള്‍ ക്ലാസ് മുറികളില്‍ വിനിമയം ചെയ്യുന്നതിന് ആവശ്യമായപഠനതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രായോഗികമാക്കുന്നതിനുമുള്ള ശേഷിനേടുക,ഇലക്ട്രോണിക് മീഡിയ ഉപയോഗപ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുനടപ്പാക്കുന്നതിനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കുക,.സി.ടി അധിഷ്ഠിതമായ പഠനസാമഗ്രികള്‍ സ്വയം വികസിപ്പിക്കുന്നതിനുള്ള നൈപുണി നേടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാള്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്.

പാലക്കാട് ഡയറ്റിന്റെ ഔദ്യോഗികവെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരില്‍ നിന്നും നിര്‍ദ്ധിഷ്ടമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടഅറുപത് അധ്യാപകരാണ് കോഴ്സ് പങ്കാളികള്‍. ഓണ്‍ലൈന്‍ ഇന്ററാക്ഷന്‍,കോണ്‍ടാക്റ്റ് പ്രോഗ്രാമുകള്‍,ഫീഡ്ബാക്കുകള്‍,ഇവാല്യുവേഷന്‍ എന്നിവ കോഴ്സിന്റെ ഭാഗമായി നടക്കുന്നു.പരിശീലനത്തിന്റെ പ്രധാനകേന്ദ്രം പാലക്കാട് ഡയറ്റ് സ്ഥിതിചെയ്യുന്ന ആനകരയിലും വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചുമാണ് ക്രമീകരിച്ചിരികുന്നത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ.കെ പ്രഭാകരന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ ഗവ:കോളേജ് റിട്ട.പ്രൊഫസര്‍ മഹാലിംഗം,ഡയറ്റ് ഫാക്കല്‍റ്റികളായ ശ്രീമതി സഫീനബീഗം, സര്‍വ്വശ്രീ. ഡോ.ടി.എസ് .രാമചന്ദ്രന്‍, ഡോ.പി.ബഷീര്‍, ഡോ.പി.ടി ശ്രീകുമാര്‍ (HSST KKMHSS വണ്ടിതാവളം) രാജരാജന്‍(HSST GHSSപത്തിരിപ്പാല).സി മോഹനന്‍(HSA,GHS കോട്ടായി), പി.മുഹമ്മദ് ഇഖ്ബാല്‍(HSA,GVHSS കൊപ്പം) പി.പ്രകാശ് മണികണ്ഠന്‍(HSA,PTMYHSS എടപ്പലം), സി.മോഹനദാസന്‍(HSA,GHS ചെറുപ്പുളശ്ശേരി) എന്നിവരടങ്ങിയ ഒരു ടീം ആണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.സംശയങ്ങള്‍,അഭിപ്രായങ്ങള്‍ തുടങ്ങിയവ പങ്കുവെയ്ക്കാനായിwww.esteempalakkad.blogspot.in  എന്ന ബ്ലോഗും തയ്യാറാക്കിയിട്ടുണ്ട്.കോഴ്സ് മോഡ്യൂളുകള്‍ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രവും സാമൂഹ്യശാസ്ത്രവും എന്നിങ്ങനെ നാലുപുസ്തകങ്ങളിലായി തയ്യാറാക്കി കോഴ്സ്പങ്കാളികള്‍ക്ക് ജൂലൈ 18ന് ഒറ്റപ്പാലം ബി.ആര്‍.സിയില്‍ വെച്ചുനടന്ന ഔപചാരികമായ ഉദ്ഘാടനചടങ്ങില്‍ ബഹു .ഒറ്റപ്പാലം എം.എല്‍.എ ശ്രീ.ഹംസ കൈമാറി.

മുഹമ്മദ് ഇഖ്ബാല്‍.പി

(ലേഖകന്‍ കൊപ്പം ഗവ:ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും സാള്‍ട്ട് ടീം അംഗവും എസ്..ടി.സി ഫോറം പാലക്കാട് റവന്യൂജില്ലാ പ്രസിഡന്റുമാണ്.)

Post a Comment

Previous Post Next Post