അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

One Word Exam For Class X, Maths

                പത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അടസ്ഥാനമാക്കി പാലക്കാട് ഡയറ്റ് തയ്യാറാക്കിയ ചോദ്യങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് വേണ്ടി ഒബ്‌ജക്ടീവ് മാതൃകയില്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് ശ്രീ പ്രമോദ്മൂര്‍ത്തി സാറാണ്. ആദ്യ അധ്യായമായ സമാന്തരശ്രേണിയുടെയും ഒമ്പതാം ക്ലാസിലെ ബഹുപദങ്ങള്‍ എന്ന അധ്യായത്തിലെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹം അയച്ചുതന്നത് ശ്രമിച്ചു നോക്കിയിരിക്കുമല്ലോ.
          ചുവടെ തന്നിരിക്കുന്ന ലിങ്കിലെ ഫോള്‍ഡറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹോമിലേക്ക്സേവ് ചെയ്യുക. ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്ത് "Extract Here" എന്ന് തിരഞ്ഞെടുത്താല്‍ വൃത്തങ്ങള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട 10 എന്ന ഫോള്‍ഡറും രണ്ടാംകൃതി സമവാക്യങ്ങള്‍ ആണ് Extract ചെയ്തതെങ്കില്‍ 103 എന്ന ഫോള്‍ഡറും ഹോമിലുണ്ടാവും. ഈ ഫോള്‍ഡറുകള്‍ക്കുള്ളിലെ exam.html എന്ന ഫയലിനെ Right Click ചെയ്ത് Display എന്നത് തിരഞ്ഞെടുത്താല്‍ ബ്രൗസറില്‍ ചോദ്യങ്ങള്‍ ലഭിക്കും . ഓരോ ചോദ്യത്തിനും നേരെ അവയുടെ ഉത്തരങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് സ്വയം പരീക്ഷ എഴുതി അവരുടെ നിലവാരം വിലയിരുത്താവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയതന് ശേഷം Varify the Marks എന്ന ബട്ടണ്‍ അമര്‍ത്ത മാര്‍ക്കുകള്‍ സ്വയം പരിശോധിക്കാവുന്നതുമാണ്.
വൃത്തങ്ങള്‍ എന്ന അധ്യായത്തിലെ  ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം കൃതി സമവാക്യങ്ങളിലെ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post