അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സംസ്ഥാന സ്‍കൂള്‍ കായികമേള അത്‍ലറ്റിക്‍സ് മല്‍സരങ്ങള്‍ ആരംഭിച്ചു .ഫലം ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം അഞ്ചാക്കി ചുരുക്കിയതുസംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഹയര്‍ സെക്കന്ററി വകുപ്പ് ഡയറക്റ്റര്‍ എന്നിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. കേസ് ആഗസ്റ്റ് 14ന് പരിഗണിക്കും. പാലക്കാട് ജില്ലയിലെ ചാലിശേരി സ്വദേശി ഡോ. സ്മിതാദാസ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹയര്‍ സെക്കണ്ടറിയിലെ സമയക്രമം മാറ്റിയത് കുട്ടികളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. സമയക്രമം മാറ്റണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നോ, സമയമാറ്റം നടപ്പാക്കുന്നതിനുമുന്‍പ് അക്കാര്യം കുട്ടികളുമായി ചര്‍ച്ച ചെയ്തിരുന്നോ, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മതിയായ ഇന്റര്‍വെല്‍ സമയം ലഭിക്കുന്നുണ്ടോ, രാവിലെ 9.30നുമുന്‍പും വൈകിട്ട് 4.30നുശേഷവും കുട്ടികള്‍ക്ക് മതിയായ യാത്രാസൗകര്യം ലഭിക്കുന്നുണ്ടോ എന്നിവയുള്‍പ്പെടെയുളള കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post