അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും .SSLC ഐ ടി പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

CLASS MEDIA

 


CLASS MEDIA , അധ്യാപകര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ . കുട്ടികളുടെ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെടുന്നതിനും ദൈനംദിന ഹാജര്‍,പ്രതിമാസ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ക്ലാസ് അധ്യാപകര്‍ക്ക് മാര്‍ക്ക് എന്‍ട്രി , പ്രോഗ്രസ് കാര്‍ഡ്, റിസല്‍ട്ട് അനാലിസിസ് എന്നിവ തയ്യാറാക്കുന്നതും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കി നല്‍കിയത് ചേര്‍ത്തല, ഗവ ഗേള്‍സ് എച്ച് എസ് എസിലെ ശ്രീ ആരിഫ് വി എ സാറാണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ ചുവടെ നല്‍കുന്നു

🏠 ഹോം സ്ക്രീൻ: ഒന്നിലധികം ക്ലാസുകൾ മാനേജ് ചെയ്യാനുള്ള സൗകര്യം, സ്കൂൾ-UDISE കോഡുകൾ, സ്കോളർഷിപ്പ് സ്റ്റാറ്റസ്, ഹാജർ നില എന്നിവ ഒറ്റനോട്ടത്തിൽ.

👨‍🎓 കുട്ടികളുടെ വിവരങ്ങൾ: നമ്പർ സേവ് ചെയ്യാതെ തന്നെ നേരിട്ട് രക്ഷിതാക്കളെ വിളിക്കാം; വിവരങ്ങൾ ഞൊടിയിടയിൽ കണ്ടെത്താം.

📋 Attendance: ദൈനംദിന ഹാജർ രേഖപ്പെടുത്താം, ആബ്സെന്റ് മെസ്സേജുകൾ ഒറ്റ ക്ലിക്കിൽ WhatsApp ചെയ്യാം, പ്രതിമാസ PDF Report ലഭിക്കും.

📊 Class Teacher Result: മാർക്കുകൾ രേഖപ്പെടുത്താം, പ്രോഗ്രസ് കാർഡുകൾ തയാറാക്കാം. സമ്പൂർണ്ണ പ്ലസിലേക്ക് ആവശ്യമായ XLSX (Excel), PDF, CSV എക്സ്പോർട്ട് കൂടാതെ Result Analysis Report ലഭ്യമാണ്.

📚 Subject Teacher: വിഷയതല മാർക്കുകൾ രേഖപ്പെടുത്താം; CSV/PDF/XLSX വഴി ഷെയർ ചെയ്യാം, കൂടുതൽ ശ്രദ്ധ വേണ്ട കുട്ടികളുടെ വിവരങ്ങൾ പട്ടിക്ക രൂപത്തിൽ

🌐 Quick Links: പ്രധാന വിദ്യാഭ്യാസ പോർട്ടലുകൾ ഒരിടത്ത്.

PLAYSTORE ലെ  Class Media എന്നതിലൂടെയോ ചുവടെ ലിങ്കിലൂടെയോ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‍ത് ഉപയോഗിക്കാവുന്നതാണ്

 ബ്ലോഗുമായി ഇത് പങ്ക്  വെച്ച ആരിഫ് സാറിന് നന്ദി.

Post a Comment

Previous Post Next Post