പാലക്കാട്, ഇടുക്കി , മലപ്പുറം , പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഇന്ന്(ബുധൻ) അവധി. അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് നടത്തിപ്പിന് ത്രിതല സമിതികള്‍

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി ത്രിതല നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി . വിദ്യാലയ, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ മേധാവി ചെയര്‍മാനും പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജനറല്‍ കണ്‍വീനറും വാര്‍ഡ് കൗണ്‍സിലര്‍/വാര്‍ഡ് അംഗം, എക്‌സൈസ്/മോട്ടോര്‍ വാഹന വകുപ്പുകളിലെ പ്രതിനിധികള്‍, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍, പി.ടി.എ പ്രസിഡന്റും രണ്ട് അംഗങ്ങളും, പി.ടി.എയുടെ അദ്ധ്യാപക കോ-ഓര്‍ഡിനേറ്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ രണ്ട് പ്രതിനിധികള്‍ (ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും), ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രതിനിധി, റോഡ് സുരക്ഷാ ക്ലബ്ബിന്റെ പ്രതിനിധി, ജനമൈത്രി സുരക്ഷാ സമിതിയുടെ രണ്ട് പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍,
വ്യാപാരികളുടെ പ്രതിനിധികള്‍, ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍, രണ്ട് പ്രാദേശിക തൊഴിലാളി സംഘടനാ പ്രതിനിധികള്‍, രണ്ട് അദ്ധ്യാപക പ്രതിനിധികള്‍ (അതിലൊന്ന് വനിതയാവണം.), പ്രാദേശിക സാംസ്‌കാരിക, വനിതാ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍, സ്‌കൂള്‍ ലീഡര്‍, സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സുമാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളുമായിരിക്കും. ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയില്‍ ജില്ലാ കളക്ടര്‍ -ചെയര്‍പേഴ്‌സണും ജില്ലാ പോലീസ് ചീഫ് -കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ എസ്.പി.സി. നോഡല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. സംസ്ഥാനതല കമ്മിറ്റിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍പേഴ്‌സണ്‍, സംസ്ഥാന പോലീസ് ചീഫ് - ജനറല്‍ കണ്‍വീനര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി - കണ്‍വീനര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി, എക്‌സൈസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും. സ്‌കൂള്‍തല നിരീക്ഷണ സമിതി സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍, മയക്കുമരുന്ന്, അശ്ലീല പ്രസിദ്ധീകരങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യം നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. കുട്ടികള്‍ക്കിടയിലെ കാരണമില്ലാതെ സ്‌കൂളില്‍ വരാതിരിക്കുന്ന പ്രവണതയും നിരീക്ഷിക്കും. കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനുമായി ബന്ധപ്പെട്ട ഏജന്‍സികളും സംഘടനകളുമായും സമിതി സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടാതെ ലഹരിവസ്തുക്കള്‍ മൂലമുള്ള ശാരീരിക, മാനസിക, പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണം, റോഡ് സുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രചാരണം നടത്തുകയും ഒഴിവുള്ള സമയങ്ങളില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിങ് ഉള്‍പ്പെടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നുമുള്ള യാത്രകളില്‍ ട്രാക്കിങ് സിസ്റ്റം നടപ്പാക്കും. സ്‌കൂള്‍ പരിസരങ്ങള്‍ ട്രാഫിക് സേഫ്ടി സോണുകളാക്കുന്നത് ഉറപ്പുവരുത്തുക, സ്‌കൂള്‍ പരിസരങ്ങളിലുള്ള ഇന്റര്‍നെറ്റ് കഫേകളിലും സി.ഡി.ഷോപ്പുകളിലും നിയമവിരുദ്ധമായ വില്പനയെപ്പറ്റി വിവരം ശേഖരിക്കുക, ശാരീരിക ലൈംഗിക വൈകാരിക പീഡനങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് സ്വമേധയാ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് പ്രോത്സാഹനം നല്‍കുക, നാടിന്റെ സമഗ്ര വികസനത്തിനായിട്ടുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കുക എന്നിവ സ്‌കൂള്‍തല നിരീക്ഷണ സമിതിയുടെ ചുമതലകളാണ്. സ്‌കൂള്‍ ജില്ലാതല നിരീക്ഷണ സമിതികള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാരും വിദ്യാഭ്യാസ സ്ഥാപന മേധാവികളും ജൂലൈ അഞ്ചിന് മുന്‍പ് രൂപം നല്‍കും. ഈ സമിതികള്‍ ഈ അദ്ധ്യയന വര്‍ഷത്തെ വിശദമായ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. കര്‍മ്മപദ്ധതിക്കാവശ്യമായ വിവരങ്ങള്‍ ആരോഗ്യ- പൊതുവിദ്യാഭ്യാസ സെക്രട്ടറി നല്‍കും. ജില്ലാതല സമിതികളുടെ കാര്യക്ഷമമായ നടത്തിപ്പ് സംസ്ഥാനതല സമിതി ഉറപ്പാക്കും. സംസ്ഥാനതല സമിതി ആറ് മാസത്തിലൊരിക്കല്‍ യോഗം ചേരും. പദ്ധതിയുടെ പ്രവര്‍ത്തനം കാലാകാലങ്ങളില്‍ ആഭ്യന്തര- വിദ്യാഭ്യാസ-ആരോഗ്യമന്ത്രിമാര്‍ അവലോകനം ചെയ്യും. ജില്ലാതല സമിതികള്‍, സ്‌കൂള്‍തല നിരീക്ഷണ സമിതികളുടെ പ്രവര്‍ത്തനം കാലാകാലങ്ങളില്‍ അവലോകനം ചെയ്യും. ജില്ലാതലസമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരുകയും നടത്തിപ്പ് സംബന്ധിച്ച് സ്‌കൂളുകളില്‍ മിന്നല്‍പരിശോധന നടത്തുകയും ചെയ്യുക.

Post a Comment

Previous Post Next Post