വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വരുംതലമുറകളുടെ നിലനില്പിനായി പരിസ്ഥിതി സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി 10 ലക്ഷം വൃക്ഷത്തൈ നട്ടുകൊണ്ട് ഒരു മനുഷ്യന് ഒരുമരം മതി പദ്ധതി നടപ്പാക്കുന്നു. ഈ സന്ദേശം വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും എത്തിക്കുന്നതിന് ജൂണ്‍ അഞ്ചിന് രാവിലെ 10.15-ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി.
 
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബുധന്‍ (05.06.2014) രാവിലെ 10.30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ശുചിത്വ പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റില്‍ ദര്‍ബാര്‍ ഹാളില്‍ രാവിലെ 10.30-ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ശുചിത്വപ്രതിജ്ഞ ചുവടെ.
 ശുചിത്വ പ്രതിജ്ഞ 
 ഞാന്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും വിലയേറിയ ഘടകമാണ്. എനിക്കു ചുറ്റുമുള്ള മണ്ണും വെള്ളവും വായുവും മാലിന്യങ്ങള്‍ വലിച്ചെറിയാതെ നിര്‍മ്മലമായി സൂക്ഷിക്കേണ്ടത് എന്റെ കടമയും ഉത്തരവാദിത്വവുമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ ഭൂമി വിശുദ്ധിയോടെ അടുത്ത തലമുറയ്ക്കു കൈമാറാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും ഇന്നു മുതല്‍ വൃത്തിയായി സൂക്ഷിക്കും. തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയോ തുപ്പുകയോ ചെയ്യില്ല. എന്റെ വീട്ടിലും സ്‌കൂളിലും നാട്ടിലും മലിന വസ്തുക്കള്‍ വലിച്ചെറിയാതെ അവയെ തരം തിരിച്ച് അഴുകുന്നവ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. അതിനു ഞാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കും. ഒരു വസ്തുവും പാഴാക്കുകയോ പാഴാക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. പ്ലാസ്റ്റിക് ദുരുപയോഗം ചെയ്താലുള്ള അപകടം ഞാന്‍ തിരിച്ചറിയുന്നു. ഇന്നുമുതല്‍ ഞാന്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിനും പ്രകൃതി സൗഹൃദമായ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി പുന:ചംക്രണം നടത്തുന്നതിനുമുള്ള നടപടികളെടുക്കുന്നതാണ്. ശാസ്ത്രീയമായ മാലിന്യപരിപാലന സംവിധാനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് എന്റെ നാട് സമ്പൂര്‍ണ മാലിന്യരഹിത നാടായി മാറ്റുന്നതിന് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എടുക്കുന്ന എല്ലാ നടപടികളോടും ഞാന്‍ പൂര്‍ണമായി സഹകരിക്കും. എന്നെപ്പോലെ മറ്റുജീവജാലങ്ങള്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രകൃതി നല്‍കിയ പരിസ്ഥിതിയെ സമ്പൂര്‍ണ ശുചിത്വത്തോടെ പരിപാലിക്കുമെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. പ്രതിജ്ഞ...........പ്രതിജ്ഞ........... പ്രതിജ്ഞ.

Post a Comment

Previous Post Next Post