ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

INSPIRE AWARD ONE TIME REGISTRATION


INSPIRE AWARDമായി ബന്ധപ്പെട്ട് സ്കൂളുകള്‍ നടത്തേണ്ട ONE TIME REGISTRATION പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനാധ്യാപകയോഗങ്ങളില്‍ നല്‍കിയിട്ടുണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു
Online Site : - http://www.inspireawards-dst.gov.in/
ഈ ലിങ്കില്‍  ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ വലത് ഭാഗത്ത് മുകളില്‍ കാണുന്ന Authorised Login എന്നതിന് ചുവടെയുള്ള School Authority എന്നതില്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ലഭ്യമാകുന്ന പേജിലെ For One Time Registration - Click Here. എന്നതില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന ജാലകം ലഭിക്കും

പുതിയ പേജിലെ ONLINE MODE – Click to Continue എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Registration നടത്തുന്നതിനുള്ള പേജ് ലഭ്യമാകും.
വിവരങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം Save and Next എന്നതില്‍ ക്ലിക്ക് ചെയ്യുക
Information has been saved Successfully എന്ന മെസേജ് ലഭിക്കും
തുടര്‍ന്ന് താഴെക്കാണുന്ന വിധത്തിലുള്ള പുതിയൊരു പേജ് ദൃശ്യമാകും
ഇവിടെയും ആവശ്യമായ വിവരങ്ങള്‍ നല്‍കി Save and Next അമര്‍ത്തുക
ഇപ്പോള്‍ ലഭിക്കുന്ന പുതിയ ജാലകത്തില്‍ സ്കൂുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി വീണ്ടും Save and Next അമര്‍ത്തുക

തുടര്‍ന്ന് ഈ ഫോം പൂരിപ്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ വിശാദംശങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന പേജില്‍ പ്രധാനാധ്യാപകന്റെ വിശദാംശങ്ങള്‍ നല്‍കി Save and Next അമര്‍ത്തുക
 ഇതോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായും Application Id-യും കാണിച്ച് പുതിയ ജാലകം തുറന്ന് വരും

ഈ പേജില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്നുറപ്പ് വരുത്തുക. അല്ലാത്ത പക്ഷം ഓരോ വിഭാഗത്തിനും നേരെയുള്ള Edit Button ഉപയോഗിച്ച് അവ എഡിറ്റ് ചെയ്യാവുന്നതാണ്. എല്ലാവിവരങ്ങളും ശരിയാണെന്നുറപ്പാക്കിയാല്‍ ഈ പേജിനു ചുവടെയുള്ളForward for Approval എന്ന ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ഇതിന് തൊട്ടുള്ള Generate Acknowledgement എന്ന ബട്ടണ്‍ അമര്‍ത്തി Acknowledgement തയ്യാറാക്കുക. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിന് നല്‍കുന്നതോടെ One Time Registration നടപടികള്‍ പൂര്‍ത്തിയാകും


ഒരിക്കല്‍ തയ്യാറാക്കി സേവ് ചെയ്ത അപേക്ഷ ജില്ലാ അതോറിറ്റി എന്തെങ്കിലും കാരണവശാല്‍ നിരസിക്കുകയോ Resubmit ചെയ്യുകയോ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ അപേക്ഷ വീണ്ടും കാണുന്നതിനായി ആദ്യ പേജിലെ Authorised Authority -> School Authority പേജിലെ For Resubmission of OTR/Submission of saved file - Click Here. എന്നതില്‍ Click ചെയ്യുക
ലഭ്യമാകുന്ന പേജില്‍ Application Id നല്‍കി (EMAIL ID നല്‍കിയാലും മതി) Verification Code (Captcha Code)  നല്‍കി Search Button അമര്‍ത്തുക.
ഇപ്പോള്‍ പേജിന് ചുവട്ടിലായി Search Result എന്നതിന് താഴെ സ്കൂളിന്റെ പേജിന് നേരെയുള്ള View Button അമര്‍ത്തിയാല്‍ അപേക്ഷ തുറന്ന് വരും.
  
APPLICATION CODE-ഉം ACKNOWLEDGEMNT -ന്റെ പ്രിന്റൗട്ടും എടുത്ത് വെക്കാന്‍ മറക്കരുത്. എടുക്കാന്‍ മറന്നവര്‍ അവസാന സ്റ്റെപ്പ് വഴി ഇതെടുക്കാന്‍ സാധിക്കും

Post a Comment

Previous Post Next Post