സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

രണ്ടാംവര്‍ഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെയും പ്രായോഗിക പരീക്ഷകള്‍ മേയ് 28, 29 എന്നീ തീയതികളിലും നടക്കും. 2014 മാര്‍ച്ചിലെ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക്, യോഗ്യത നേടാനാവാത്ത വിഷയങ്ങങ്ങളില്‍ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡോ അതിനുമുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിന് മാത്രം തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ടി സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്‌കീം-1, സ്‌കീം-2 എന്നിവയില്‍ കമ്പാര്‍ട്ട്‌മെന്റല്‍ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തിന് മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് അര്‍ഹത നേടാനുണ്ടെങ്കില്‍, ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്. അപേക്ഷാഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2014 മാര്‍ച്ചില്‍ പരീക്ഷ എഴുതിയ/പരീക്ഷയ്ക്ക് അപേക്ഷിച്ച സെന്ററുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പേപ്പറൊന്നിന് 500 രൂപയുമാണ് ഫീസ്. പ്രായോഗിക പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 25 രൂപയാണ് ഫീസ്, ഇതിന് പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. 2014 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം/പകര്‍പ്പ്/സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ മേയ് 28 നകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. പേപ്പര്‍ ഒന്നിന് പുനര്‍മൂല്യ നിര്‍ണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. 2014 മാര്‍ച്ചില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതി ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം തന്നെ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. 2013 -ന് മുമ്പുള്ള വര്‍ഷങ്ങളില്‍ പരീക്ഷയെഴുതിയവരും, ഡ്യൂപ്ലിക്കേറ്റ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post