നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സെറ്റ് : മാര്‍ക്ക് ഇളവിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

        2014 ഫെബ്രുവരി രണ്ടാം തീയതി നടന്ന സെറ്റ് പരീക്ഷ എഴുതിയ എസ്.സി/എസ്.റ്റി/പി.ഡബ്ല്യു.ഡി/ഒ.ബി.സി നോണ്‍ ക്രിമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവരില്‍ ജാതി/വിഭാഗം തെളിയിക്കുന്ന സ്വീകാര്യമായ രേഖകള്‍ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റില്‍പ്പെടാത്ത അര്‍ഹതപ്പെട്ട പരീക്ഷാര്‍ത്ഥികളില്‍ ഒ.ബി.സി നോണ്‍ ക്രിമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഡിസംബര്‍ ഒന്‍പതിന് മുമ്പ് ആറ് മാസത്തിനുള്ളില്‍ ലഭിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പകര്‍പ്പുകള്‍ സ്വീകരിക്കില്ല. എസ്.സി/എസ്.റ്റി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഈമാസം 15 ന് മുമ്പ് ഹാജരാക്കണം. പകര്‍പ്പുകള്‍ ഹാജരാക്കിയവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ പരിശോധനയ്ക്കായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എല്‍.ബി.എസ്. സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0471-2560311, 312, 313.      
        നാല് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ കുട്ടികള്‍ക്ക് പാഠ്യേതര വിഷയം കൂടി പഠിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പ്രധാനമായും കലയും സാഹിത്യവും ഉള്‍പ്പെടുത്തിക്കൊണ്ട് കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുക, കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തനത്തിന് ഉതകുംവിധം കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നടപടി. എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച അവസാന പിരീഡ് ഇതിനായി മാറ്റിവയ്ക്കാമെന്നും ഇതിന്റെ ചുമതല അതത് ക്ലാസ്ടീച്ചര്‍ക്ക് ആയിരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
       പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹൈസ്‌കൂളുകളില്‍ ഐ.ഇ.ഡി.എസ്.എസ് റിസോഴ്‌സ് അധ്യാപകരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 14 ന് വൈകുന്നേരം അഞ്ച് മണിക്കുമുമ്പായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കണം.
        

Post a Comment

Previous Post Next Post