നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ ഏപ്രില്‍ 10-ന് (വ്യാഴാഴ്ച) സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക് ഓഫീസുകള്‍ എന്നിവകള്‍ക്ക് അവധി ബാധകമാണ്. സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങള്‍, ബിസിനസ്, ട്രേഡ്, ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1951-ലെ റപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് സെക്ഷന്‍ 135 ബി പ്രകാരം ശമ്പളത്തോടെയുള്ള അവധിയായിരിക്കും. പ്രൈവറ്റ് സ്ഥാപനങ്ങള്‍, പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ സെന്ററുകള്‍, ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ മുതലായവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കേണ്ടതാണ്. ജീവനക്കാരുടെ ശമ്പളവും മറ്റും അവധിയുടെ പേരില്‍ തടഞ്ഞുവയ്ക്കാന്‍ പാടില്ല. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമസ്ഥര്‍ക്കെതിരെ 500 രൂപവരെ പിഴ ചുമത്തും. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ടുചെയ്യുന്നതിന് അവസരം നല്‍കണം. ഇവര്‍ക്കും റപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് സെക്ഷന്‍ 135 ബി(1) പ്രകാരം ശമ്പളത്തോടെയുള്ള അവധി നല്‍കേണ്ടതാണ്. ദിവസവേതന/താല്ക്കാലിക ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 
ഉത്തരവ് ഇവിടെ
 പോളിംഗ് ബൂത്തിലേക്കുള്ള വഴി ഭൂപടത്തിലറിയാം
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഏപ്രില്‍ 10-ന് സംസ്ഥാനത്ത് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടുചെയ്യുന്ന ബൂത്തിലേക്കുള്ള വഴി ഭൂപടത്തില്‍ നോക്കി കണ്ടുപിടിക്കാം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഏര്‍പ്പെടുത്തിയ ഈ നൂതന സംവിധാനം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in)) ഇലക്ടറല്‍ റോള്‍ സെര്‍ച്ച് ക്ലിക്ക് ചെയ്ത് ജില്ല, അസംബ്ലി മണ്ഡലം, സമ്മതിദായകന്റെ പേര്, വിലാസം അഥവാ തിരഞ്ഞെടുപ്പ് കാര്‍ഡിലെ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാല്‍ വോട്ടുചെയ്യേണ്ട ബൂത്ത് കണ്ടുപിടിക്കാം. ബൂത്തിന്റെ സ്ഥാനവും ബൂത്തിലേക്കുള്ള വഴിയും കണ്ടെത്താന്‍ വെബ്‌സൈറ്റില്‍ ഫൈന്‍ഡ് യുവര്‍ പോളിംഗ് ബൂത്ത്  എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് തെളിയുന്ന ഇന്ത്യയുടെ ഭൂപടത്തിന്റെ മുകളില്‍ വലതുഭാഗത്തുള്ള സേര്‍ച്ച് പോളിംഗ് സ്റ്റേഷന്‍ ക്ലിക്ക് ചെയ്യുക. ഇടതുഭാഗത്ത് കാണുന്ന ബ്ലോക്ക്, അസംബ്ലി, ലോക്കല്‍ ബോഡി, പാര്‍ലമെന്റ് ഇവയിലേതെങ്കിലും ക്ലിക്ക് ചെയ്തശേഷം പോളിംഗ് സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ഭൂപടത്തില്‍ പാര്‍ലമെന്റ്, അസംബ്ലി, ലോക്കല്‍ ബോഡി, ബ്ലോക്ക് എന്നിവയില്‍ തിരഞ്ഞെടുത്തതിന്റെ അതിര്‍ത്തിയും പോളിംഗ് സ്റ്റേഷന്റെ സ്ഥാനവും തെളിയും. ഭൂപടത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പോളിംഗ് ബൂത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വഴി ഭൂപടത്തില്‍ കാണാം, ഒപ്പം ദേശീയ പാത, നദികള്‍, ജലാശയങ്ങള്‍ , ആരാധാനാലയങ്ങള്‍, സ്ഥാപനങ്ങളള്‍ എന്നിവയും ഭൂപടത്തില്‍ തെളിയും. ഇതിനുപുറമേ ബൂത്തിന്റെ വിവരം, ബൂത്ത് ലെവല്‍ ഓഫീസറുടെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവയും അറിയാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇന്ത്യയിലെ പോളിംഗ് കേന്ദ്രങ്ങള്‍ ഭൂപടത്തില്‍ കണ്ടുപിടിക്കാനും സംവിധാനമുണ്ട്. 

Post a Comment

Previous Post Next Post