ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി ഡയറക്ടറേറ്റ് രൂപീകരിക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡൊ.കെ.എം.എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കും. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ 10 ശതമാനത്തില്‍ താഴെ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കൂടുതല്‍ സ്‌കൂളുകളിലേക്ക് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുക എന്നതിനാണ് ആദ്യപരിഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കാര്യക്ഷമമായ പരിശീലനം ലഭ്യമാക്കണം. തികഞ്ഞ ആത്മാര്‍ത്ഥതയോടെ പദ്ധതിയില്‍ സഹകരിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. സംസ്ഥാനത്തെ മുഴുവന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പദ്ധതി വ്യാപിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ.അബ്ദുറബ്ബ്, എ.പി.അനില്‍കുമാര്‍, എം.കെ.മുനീര്‍, പി.കെ.ജയലക്ഷ്മി ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യം, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post