അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും .SSLC ഐ ടി പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

മനുഷ്യാവകാശ ദിനം : ഡിസംബര്‍ 10 ന് വിദ്യാലയങ്ങളില്‍ പ്രതിജ്ഞ എടുക്കും

സമൂഹത്തില്‍ മനുഷ്യാവകാശ സാക്ഷരത വ്യാപിപ്പിക്കുക, മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് അവബോധം വളര്‍ത്തിയെടുക്കുക എന്നിവയുടെ ഭാഗമായി ഡിസംബര്‍ പത്തിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും പൊതു മേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലും മനുഷ്യാവകാശ ദിനം ആചരിക്കും. അന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്മാരും പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്വയംഭരണ സ്ഥാപനങ്ങളിലെയും മേധാവികളും മനുഷ്യാവകാശദിനം ആചരിക്കുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രതിജ്ഞ : ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാപ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

Post a Comment

Previous Post Next Post