അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സ്‌കൂള്‍ കലോത്സവം : വീഡിയോ കവറേജിന് അപേക്ഷിക്കാം

54-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി 19 മുതല്‍ 25 വരെ പാലക്കാട് നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 17 വേദികളിലായി നടക്കുകയാണ്. ഇന്ദിരാഗാന്ധി മൈതാനം പ്രധാന വേദിയായി നടത്തുന്ന ഈ മത്സരങ്ങളുടെ വീഡിയോ കവറേജ് ചെയ്യാനും മത്സരങ്ങളുടെ സി.ഡി.കള്‍ മത്സരയിനങ്ങള്‍ കഴിഞ്ഞയുടനെ അഡീഷണല്‍ ഡയറക്ടറെ ഏല്‍പിക്കുവാനും തല്‍പരരായ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ www.educationkerala.gov.inഎന്ന സൈറ്റില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അഡീഷണല്‍ ഡി.പി.ഐ.(ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം-14 (മൊബൈല്‍ 9447570545) വിലാസത്തില്‍ എത്തിക്കണം

Click here for the Circular for the Quotation invited for Video Coverage for State Kalolsavam

Post a Comment

Previous Post Next Post