ദേശീയോദ്ഗ്രഥനവും,
മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് ആചരിക്കുന്ന ക്വാമി
ഏകതാവാരത്തിന് നവംബര്‍ 19ന് തുടക്കമാവും പകല്‍ 11 ന് സര്‍ക്കാര്‍
ഓഫീസുകളില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ അതത് ഓഫീസ് മേധാവികള്‍ ജീവനക്കാര്‍ക്ക്
ചൊല്ലിക്കൊടുക്കും. മതസൗഹാര്‍ദ്ദ ദിനമായി ഇന്ന് ആചരിക്കും.
സെക്രട്ടേറിയറ്റില്‍ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. 20 ന് ന്യൂനപക്ഷക്ഷേമ
ദിനമായും, 21 ന് ഭാഷാ സഹവര്‍ത്തിത്വ ദിനമായും, 22 ന് ദുര്‍ബല വിഭാഗ സംരക്ഷണ
ദിനമായും ആചരിക്കും. 23 ന് സാംസ്‌കാരിക ഏകോപന ദിനമായും, 24 ന് വനിതാ
ദിനമായും ഫ്‌ളാഗ് ദിനമായും ആചരിക്കും. ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ്
മേധാവികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണ വകുപ്പ്
നല്‍കിയിട്ടുണ്ട്. ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചുവടെ.
'രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന്
ഞാന്‍ ദൃഢ പ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ
മൂലമുളള ഭിന്നതകളും തര്‍ക്കങ്ങളും മറ്റു രാഷ്ട്രീയമോ സാമ്പത്തികമോ ആയ
പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗങ്ങളിലൂടെ
പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'.