അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സംസ്ഥാന സ്കൂള്‍ കലോല്‍സവം ജനുവരി 19 മുതല്‍ 25 വരെ

അമ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ സ്വാഗതസംഘ രൂപീകരണം ഇന്ന്(നവംബര്‍ 3) പാലക്കാട് ടൗണ്‍ ഹാളില്‍ നടന്നു.ബഹുമാനപ്പെട്ട കേരളവിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു .ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മകരപൊങ്കല്‍ പതിനാലിന് വരുന്നതും മറ്റും കൊണ്ട് കലോല്‍സവ തീയതി 19-ന് ആരംഭിക്കാന്‍ ധാരണയായതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ആയിരിക്കും പ്രധാനവേദി. വിക്ടോറിയ കോളേജിലായിരിക്കും ഭക്ഷണശാല പ്രവര്‍ത്തിക്കുക.പൊതുവിദ്യാഭ്യാസഡയറക്ടറും MLAമാരും സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും  പങ്കെടുത്ത യോഗത്തില്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരെയും ചെയര്‍മാന്‍മാരെയും പ്രഖ്യാപിച്ചു. കമ്മിറ്റികളുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യയോഗം നവംബര്‍ 12-ന് സ്കൗട്ട് ഹാളില്‍ ചേരുമെന്ന് ഡി പി ഐ അറിയിച്ചു.
          Abuse Free Child എന്നതായിരിക്കും ഈ വര്‍ഷത്തെ മേളയുടെ സന്ദേശമെന്നും ഇതിന് ഉചിതമായ മലയാളത്തിലുള്ള മികച്ച Caption സ്വീകരിക്കുന്നതിനും മേളയുടെ ലോഗോയും താമസിയാതെ കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ചു.

Post a Comment

Previous Post Next Post