നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിന് പരിശീലനം

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി (ഐ.ഇ.ഡി.എസ്.എസ്) യുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിലെ ഹൈസ്‌കൂളുകളിലെ 2803 പ്രഥമാധ്യാപകര്‍ക്കും, തിരഞ്ഞെടുക്കപ്പെട്ട 2803 അധ്യാപകര്‍ക്കും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേയും സീമാറ്റ്-കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ മാനേജ്‌മെന്റ് പരിശീലനം നല്‍കും. സീമാറ്റ് - കേരളയില്‍ വച്ച് സെപ്തംബര്‍ ആറ് മുതല്‍ 12 വരെ തീയതികളില്‍ മൂന്ന് ബാച്ചുകളിലായി നടത്തുന്ന പരിശീലനത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. ദ്വിദിന പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ജില്ലതിരിച്ചുള്ള സമയക്രമം - സെപ്തംബര്‍ ആറ്, ഏഴ് - കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍, ഒന്‍പത്, 10- കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം. 11, 12 - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട. പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആദ്യദിവസം രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തുള്ള സീമാറ്റ് - കേരളയില്‍ എത്തണമെന്ന് സീമാറ്റ് - കേരള ഡയറക്ടര്‍ ഡോ.ഇ.വത്സല കുമാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post