അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
October 24 ശനിയാഴ്‍ച UP, HS വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിദിനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ക്ഷാമബത്ത അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

സ്‌കൂൾ ഐടി മേള: ഇനങ്ങളിൽ ഈ വർഷം മുതൽ മാറ്റം

       സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുളള ഐ.ടി. മേളകളിൽ അനിമേഷൻ നിർമാണവും സ്‌ക്രാച്ച് പ്രോഗ്രാമിംഗും ഉൾപ്പെടെ മത്സര ഇനമായി ഉൾപ്പെടുത്തി പരിഷ്‌കരിച്ച മാന്വൽ പുറത്തിറങ്ങി. പ്രൈമറി വിഭാഗത്തിൽ ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെ മത്സര ഇനങ്ങൾക്കും രീതികൾക്കും മാറ്റമില്ല.
ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിലവിലുള്ള ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, വെബ്‌പേജ് നിർമാണം ഇനങ്ങൾ തുടരും. നിലവിലുായിരുന്ന പ്രോജക്ട് പ്രസന്റേഷൻ മത്സരം ഒഴിവാക്കി. പകരം മൾട്ടിമീഡിയാ പ്രസന്റേഷൻ ഇനത്തിൽ പ്രസന്റേഷൻ തയ്യാറാക്കലും അവതരിപ്പിക്കലും എന്നാക്കിയിട്ടുണ്ട്. വിഷയം മത്സരത്തിനു മുന്നോടിയായി മത്സരാർത്ഥികൾക്ക് നൽകും. മൾട്ടിമീഡിയാ പ്രസന്റേഷൻ തയ്യാറാക്കിയതിന് ശേഷം അഞ്ചു മിനിറ്റിൽ അത് അവതരിപ്പിക്കണം.
      മലയാളം ടൈപ്പിംഗ് മത്സരം ടൈപ്പിംഗും രൂപകല്പനയും എന്നാക്കി മാറ്റി. വേഗതയ്ക്കും ലേഔട്ടിനും പകുതി വീതം മാർക്കുകൾ ലഭിക്കും. ഈ വർഷം മുതൽ അനിമേഷൻ മത്സരവും ഐടി മേളയിലുണ്ടാകും. ടുപ്പിട്യൂബ്‌ഡെസ്‌ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് 20 സെക്കന്റിൽ കുറയാത്ത ഒരു ചലച്ചിത്രം ഒരു മണിക്കൂറിനുള്ളിൽ കുട്ടികൾ തയ്യാറാക്കേൺത്. പത്ത് മിനിറ്റ് മുമ്പ് വിഷയം നൽകും. അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയ 'സ്‌ക്രാച്ച്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിമുകളും അനിമേഷനുകളും തയ്യാറാക്കുന്ന പ്രോഗ്രാമുകൾ ആണ് ഈ വർഷം മുതലുളള മറ്റൊരു മത്സര ഇനം. ഈ വർഷം മുതൽ ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഏഴ് മത്സരങ്ങളുണ്ട്.
കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കുന്ന പൊതുചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ വർഷം സ്‌കൂൾ ഉപജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ ഐടി ക്വിസ് മത്സരം. ഉപജില്ലാതലം മുതൽ ഒരേ സമയം ഓൺലൈനിലൂടെ പുതിയ രീതിയിലായിരിക്കും ഐടി ക്വിസ് മത്സരങ്ങൾ നടത്തുക.
      ഐസിടി പഠന വിഭവങ്ങൾ സ്വന്തമായി തയ്യാറാക്കുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കാനായി  ഐസിടി ടീച്ചിംഗ് എയിഡ് മത്സരവും ഈ വർഷം മുതൽ ഐടി മേളകളിൽ പുതുതായി തുടങ്ങും. നിലവിലുള്ള പാഠപുസ്തകങ്ങളിൽ നിർവചിച്ചിട്ടുള്ള പഠന നേട്ടങ്ങൾക്ക് അനുയോജ്യമായതും ഒരു പീരിയഡിൽ വിനിമയം ചെയ്യാൻ കഴിയുന്നതരത്തിലുള്ളതുമായ ഡിജിറ്റൽ വിഭവങ്ങളാണ് ഈ ഇനത്തിൽ അധ്യാപകർ തയ്യാറാക്കേണ്ടത്. സ്‌കൂൾ ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ അധ്യാപകർക്ക് മത്സരമുണ്ട്. ഇങ്ങനെ ലഭിക്കുന്ന മെച്ചപ്പെട്ട ഡിജിറ്റൽ ഉള്ളടക്കം 'സമഗ്ര' വിഭവപോർട്ടലിൽ അപ്‌ലോഡു ചെയ്യും.
      6200 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 19000 കുട്ടികളാണ് മുൻവർഷങ്ങളിൽ സബ്ജില്ലാതല ഐടി മേളയിൽ മത്സരിച്ചത്. ജില്ലാമേളയിൽ 4150ഉം സംസ്ഥാനമേളയിൽ 308ഉം കുട്ടികൾ പങ്കെടുത്തു. ഐടി മേളകളിലെ മത്സരങ്ങളെല്ലാം പൂർണമായും സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്. അഭിരുചിയും കഴിവും ഉള്ള മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ സോഫ്റ്റ്‌വെയറുകളും പഠന മൊഡ്യൂളുകളും സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post