തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളില്‍ നിന്നും മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം അവസാനിപ്പിക്കേണ്ടി വരുന്ന ന്യൂനപക്ഷ വിഭാഗത്തിലെ സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ക്ക് ഉപരി പഠനത്തിനുള്ള സ്‌കൂള്‍/കോളേജ് ഫീസ്, പുസ്തകം വാങ്ങല്‍, സ്റ്റേഷനറി, മറ്റ് ഉപകരണങ്ങള്‍, ഹോസ്റ്റല്‍ ഫീസ് ഇനങ്ങളിലാണ് തുക നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ 2013-ല്‍ 55 ശതമാനം മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി ജയം അല്ലെങ്കില്‍ തത്തുല്ല്യ വിദ്യാഭ്യാസം നേടിയവരും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പഠനത്തിന് അര്‍ഹത നേടിയവരുമായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സ്‌കോളര്‍ഷിപ്പ് തുക പന്ത്രണ്ടായിരം രൂപ. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30-നകം സെക്രട്ടി, മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍, ചെംസ്‌ഫോഡ് റോഡ്, ന്യൂഡല്‍ഹി-110 055 വിലാസത്തില്‍ അയയ്ക്കണം. വിശദാംശങ്ങള്‍ക്ക്www.aef.nioc.in സന്ദര്‍ശിക്കുക

Post a Comment

Previous Post Next Post