ഈ വര്‍ഷത്തെ സംസ്‍ഥാന സ്‍കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് വെച്ച് നടക്കുമല്ലോ. അതിന് മുമ്പായി ഉപജില്ലാ -ജില്ലാ തല മല്‍സരങ്ങള്‍ നടക്കും. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത്.ഇതില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ കായികമേളയുടെ ഔദ്യോഗിക സൈറ്റില്‍ നല്‍കുന്ന വിശദാംശങ്ങള്‍ പ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത് .പുതിയ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ലഭ്യമാകുന്ന മുറക്ക് പോസ്റ്റില്‍ അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും .എങ്കിലും ആധികാരികത ഉറപ്പാക്കാന്‍ ഔദ്യോഗിക സൈറ്റുമായി ഒത്ത് നോക്കുന്നത് ഉചിതമായിരിക്കും .
