അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സംസ്ഥാന സ്കൂള്‍ ശാസ്‍ത്രോല്‍സവം ഇന്ന് മുതല്‍ മണ്ണാര്‍ക്കാട്. ശാസ്‍ത്രമേള ഫലം ഇവിടെ " SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും .SSLC ഐ ടി പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

SSLC March 2027-CWSN Concession - Online Application -Instructions

 


2027 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ അധ്യയനവര്‍ഷം മുതല്‍ പരീക്ഷാനുകൂല്യങ്ങള്‍ക്ക് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  വിവിധ വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയക്രമവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

  • പൊതുവിഭാഗം -സെക്ഷന്‍ 2(r)[ 40% മോ അതിലധികമോ വൈകല്യമുള്ളവര്‍‍‍‍‍] -പ്രധാനാധ്യപകര്‍ ഓണ്‍ലൈന്‍ അപേക്ഷ DEO ക്ക് സമര്‍പ്പിക്കേണ്ടത് - 2026 നവംബര്‍ 30
  • SLD, സെക്ഷന്‍ 2(s)[40% ല്‍ കുറവ് വൈകല്യമുള്ളവര്‍‍‍‍‍], മറ്റുള്ളവര്‍ - പ്രധാനാധ്യപകര്‍ ഓണ്‍ലൈന്‍ അപേക്ഷ DEO ക്ക് സമര്‍പ്പിക്കേണ്ടത് - 2026 ഡിസംബര്‍ 15

Post a Comment

Previous Post Next Post