അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ആദായനികുതി റിട്ടേണ്‍ ഫയലിങ്ങ് - അവസാന തീയതി ജൂലൈ 31

 


2025-26 സാമ്പത്തിക വര്‍ഷത്തെ (Assessment year 2026-27) ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥരായവര്‍ നിശ്ചിതതീയതിക്കകം ഫയല്‍ ചെയ്‍തില്ലാ എങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും. 

ശമ്പളക്കാരിലും പെന്‍ഷന്‍കാരിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടവര്‍

  1. നികുതി വിധേയമായ ആകെ വരുമാനം അടിസ്ഥാന ഒഴിവ് പരിധിക്ക് മുകളിലാണെങ്കിൽ [പുതിയ നികുതി സംവിധാനം (New Tax Regime) വഴി ആദായനികുതി കണക്കാക്കിയവരുടെ വാര്‍ഷികവരുമാനം ₹4,00,000-ൽ കൂടുതൽ ഉള്ളവരും പഴയ നികുതി സംവിധാനം (Old Tax Regime)വഴി ആദായനികുതി കണക്കാക്കിയവരുടെ വാര്‍ഷികവരുമാനം :60 വയസ്സിന് താഴെ – ₹2,50,000-ൽ കൂടുതൽ.60–79 വയസ്സ് – ₹3,00,000-ൽ കൂടുതൽ.80 വയസ്സ് അല്ലെങ്കിൽ അതിന് മുകളിൽ – ₹5,00,000-ൽ കൂടുതൽ ഉള്ളവര്‍ ]
  2. ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ TDS മുഖേന ടാക്സ് പിടിച്ചിട്ടുണ്ട് എങ്കില്‍ അധികമായി പിടിച്ച ടാക്‍സ് തിരികെ ലഭിക്കാന്‍ ITR ഫയല്‍ ചെയ്യണം
  3. ബാങ്ക് പലിശ, വാടക, Capital Gain തുടങ്ങിയ അധിക വരുമാനം ഉണ്ടെങ്കില്‍ അവ കൂടി ചേര്‍ത്ത് ആകെ വരുമാനം കണക്കാക്കി ITR ഫയല്‍ ചെയ്യണം
എന്തുകൊണ്ട് ITR ഫയൽ ചെയ്യണം?
  • TDS റീഫണ്ട് ലഭിക്കുന്നതിന് ITR ഫയല്‍ നിര്‍ന്ധമാണ്
  • ബാങ്ക് , ഹൗസിങ്ങ് ലോണകള്‍ വിദ്യാഭ്യാസ വായ്പ ആവശ്യങ്ങള്‍ക്ക്
  • വിദേശ വിസ ലഭിക്കുവാന്‍
  •  വരുമാനത്തിന്റെ ഔദ്യോഗിക തെളിവ്
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് സമയപരിധി
  • സാധാരണയായി എല്ലാ വര്‍ഷവും ജൂലൈ 31 വരയാണ്. കഴിഞ്ഞ വര്‍ഷം ഇത് സെപ്തംബര്‍ 30 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂലൈ 31 എന്ന് വ്യക്തമാക്കിയിട്ടുണ്ട്
  • ജൂലൈ 31ന് ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്യാം .എന്നാല്‍ വൈകുന്നതിന് ലേറ്റ് ഫയലിങ്ങ് ഫീസ് നല്‍കേണ്ടി വരും. 5 ലക്ഷം വരെ വരുമാനത്തിന് 1000 രൂപയും 5 ലക്ഷത്തിന് മുകളില്‍ വരുമാനത്തിന് 5000 രൂപയുമാണ് ലേറ്റ് ഫയലിങ്ങ് ഫീസ്
  • ഇന്‍കം ടാക്സ് അടക്കാനുള്ളവര്‍ സമയത്ത് അടക്കാതിരുന്നാല്‍ അടക്കാനുള്ള തുകക്ക് പലിശ നല്‍കേണ്ടി വരും
                ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ആള്‍ സമയന്ധിതമായി ചെയ്തില്ല എങ്കില്‍ എങ്ങനെ ആദായനികുതി വകുപ്പ് കണ്ടെത്തും എന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഓരോ ജീവനക്കാരെന്റെയും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വരുമാനത്തെ സംബന്ധിക്കുന്ന TDS വിവരങ്ങള്‍ ആദായനികുതി വകുപ്പിന്റെ കൈവശം ഉണ്ടാവും . അതില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും.അത് കൂടാതെ ബാങ്കുകള്‍ നല്‍കുന്ന പലിശ വിവരങ്ങളില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും


സ്വത്ത് വാങ്ങൽ/വിൽപ്പന, ഓഹരി-മ്യൂച്വൽ ഫണ്ട് ഇടപാടുകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളില്‍ നിന്നും വാർഷിക വിവര പ്രസ്താവനയായ Annual Information Statement (AIS), Form 26AS എന്നിവയിലെ വിവരങ്ങളില്‍ നിന്നും ഇത് ലഭ്യയമാകും.

      ITR ഫയല്‍ ചെയ്ത ശേഷം അത് everify ചെയ്യുകയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന ITR 5 ഒപ്പിട്ട് അതില്‍ നല്‍കിയിരുക്കുന്ന അഡ്രസില്‍ ബംഗളുരുവിലെ CPCഅഡ്രസിലേക്ക് ഒരു മാസത്തിനുള്ളില്‍ അയക്കുകയോ വേണം .ഇതില്‍ ഏതെങ്കിലും ഒന്ന് പൂര്‍ത്തിയാക്കാത്ത പക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്‍തതായി കണക്കാക്കില്ല

Annual Information Statement (AIS), Form 26AS എന്നിവ എങ്ങനെ പരിശോധിക്കും
    ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി ഓരോ വ്യക്തിയും AIS, Form 26AS ഇവ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. വരുമാനം, TDS വിശദാംശങ്ങള്‍, ബാങ്ക് പലിശ , നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ മുതലായവ ഇതില്‍ നിന്നു് പരിശോധിക്കാം
         AIS പരിശോധിക്കുന്നതിന് 
  • ഇന്‍കം ടാക്സ് ഇ-ഫയലിങ്ങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
  • AIS എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.Compliance Portal എന്ന പുതിയൊരു ജാലകം തുറന്ന് വരും 
  • ഇതിലെ AIS എന്നതിലെ AIS - Annual Information Statement എന്നതിലൂടെ വിവരങ്ങള്‍ ലഭിക്കും
  • ഇതിന് 2 ഭാഗങ്ങളുണ്ട് Tax Payer Statement (TIS) & Annual Information Statement (AIS)
  • Tax Payer Statement (TIS) നികുതിദായകനെ സംബന്ധിച്ച വിവരങ്ങള്‍ കാണാനാകും
  • ഇതിനോട് ചേര്‍ന്നുള്ള  Annual Information Statement (AIS) എന്നതില്‍ ക്ലിക്ക് ചെയ്താല്‍ തുറന്ന് വരുന്ന ജാലകത്തില്‍ Part A, Part B എന്നിങ്ങനെ കാണാം. ഇതില്‍ Part B യിലെ TDS/TCS Information , SFT Information, Payment of Taxex, Demand and Refund, Other Information എന്നീ ടാബുകളിലൂടെ ഓരോ പേജിലെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ ഇവ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന പി ഡി എഫ് ഫയല്‍ പാസ്‍വേര്‍ഡ് പ്രൊട്ടക്ടഡ് ആണ് (The downloaded PDF will be password protected. To open the file, you will need to enter the combination of the PAN (in lower case) and the date of birth in case of individual taxpayer or date of incorporation/formation for non-individual taxpayer in the format ddmmyyyy without any space. For example, if the PAN is AAAAA1234A and date of birth is 21st January 1991 then your password will be aaaaa1234a21011991.)

Post a Comment

Previous Post Next Post