അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

OEC,OBC(H) സ്കോളര്‍ഷിപ്പിന് ജൂലൈ 15 ന് മുമ്പ് അപേക്ഷിക്കാം

 


സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC,OBC(H)  വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും 2026-27 അധ്യയനവര്‍ഷത്തെ പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.2026 ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കണം.E-Grantz പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ

  • OEC വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതിന് വരുമാന പരിധിയില്ല
  • OBC(H) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക കുടുംബവരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്
  • OBC(H) ല്‍ ഉള്‍പ്പെട്ടവര്‍ LP, UP, HS തലങ്ങളിലെ ആദ്യ ക്ലാസുകള്‍ എന്ന നിലയില്‍ 1,5,8 ക്ലാസുകളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതി
  • മറ്റ് ക്ലാസുകളില്‍ പഠിക്കുന്നവരും മറ്റൊരു വിദ്യാലയത്തില്‍ നിന്നും ടി സി മുഖേന വരുന്ന കുട്ടികള്‍ ഏത് ക്ലാസിലായിരുന്നാലും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
  • ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ , ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇ-ഡിസ്ട്രിക്ട് മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്
  • സ്കൂള്‍ പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ (മാതാവിന്റെയോ പിതാവിന്റെയോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ജാതി സര്‍ട്ടിഫിക്കറ്റോ) ഹാജരാക്കത്തവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടാവുന്നതാണ്
  • ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുടിയോറിപ്പാര്‍ത്തവരുടെ കാര്യത്തില്‍ റവന്യൂ അധികൃതരില്‍ നിന്നുമുള്ള സാക്ഷ്യപത്രമാണ് പരിഗണിക്കേണ്ടത്
  • 1 മുതല്‍ 4 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 750 രൂപയും 5,6,7 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്900 രൂപയും ഹൈസ്കൂള്‍ വിഭാഗം ക്ലാസുകള്‍ക്ക് 1000 രൂപയുമാണ് ലംപ്‍സം ഗ്രാന്റിനത്തില്‍ ലഭിക്കുക
  • ഒരേ ക്ലാസില്‍ ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് പകുതി തുക മാത്രമാണ് ലംപ്‍സം ഗ്രാന്റിനത്തില്‍ ലഭിക്കുക
  • വിദ്യാഭ്യാസാനുകൂല്യത്തിന് മാര്‍ക്ക് നിബന്ധന ഇല്ലെങ്കിലും പഠന നിലവാരം മനസിലാക്കുന്നതിന് മാര്‍ക്ക് വിവരങ്ങള്‍ എന്റര്‍ ചെയ്യണം
  • തുക വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‍ഫര്‍ ചെയ്യുന്നതിനാല്‍ വിദ്യാര്‍ഥിയുടെ പേരിലോ വിദ്യാര്‍ഥിയുടെയും ര്കഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കണം. അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പ് വരുത്തുക
  • ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ സീഡഡ് ആണെന്ന് ആണെന്ന് ഉറപ്പ് വരുത്തണം
  • OEC, OBC(H) സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേകം ലിങ്കുകള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ലില്‍ ലഭ്യമാണ് ഇതിനായി പോര്‍ട്ടലിലെ Egrantz BC Dev Dept എന്ന ലിങ്ക് ആണ് ഉപയോഗിക്കേണ്ടത്.
  • പുതുതായി പ്രവേശനം നേടുന്ന കുട്ടികളുടെ വിവരങ്ങള്‍ മാത്രമേ പ്രത്യേകം ഡേറ്റാ എന്‍ട്രി ചെയ്യേണ്ടതുള്ളു. നിലവില്‍ വിദ്യാലയത്തില്‍ പഠിച്ചുു കൊണ്ടിരിക്കുന്ന കുട്ടികളെ Promote Students ഓപ്‍ഷന്‍ മുഖേന പുതിയ ക്ലാസിലേക്ക് പ്രമോട്ട് ചെയ്താല്‍ മതി
  • സ്കോളര്‍ഷിപ്പിന് അപ്ലൈ ചെയ്ത് കഴിഞ്ഞാല്‍പിന്നെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍ Apply ചെയ്യുന്നതിന് മുമ്പ് വിവരങ്ങള്‍ ശരിയെന്നുറപ്പാക്കണം. തെറ്റുകള്‍ ഉണ്ടെങ്കില്‍ Edit Student Details വഴി തിരുത്തലുകള്‍ വരുത്താവുന്നതാണ്
  • പുതുതായി ഒരു വിദ്യാര്‍ഥിയെ ഇ-ഗ്രാന്‍റ്‍സ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ വിവരങ്ങള്‍ , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ , ജാതി വിശദാംശങ്ങള്‍ ,രക്ഷകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്
അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പിന്നോക്ക വികസന വകുപ്പ് പാലക്കാട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശം ഇവിടെ

Post a Comment

Previous Post Next Post