അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

SSLC Comprehensive Result Analyser

 


എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാലയങ്ങള്‍ റിസല്‍ട്ടുകള്‍ Analyse ചെയ്യുന്ന ശ്രമത്തിലാവും. കൈറ്റിന്റെ റിസല്‍ട്ട് അനലൈസറില്‍ ഏതാനും തരത്തില്‍ തരം തിരിക്കാന്‍ സാധിക്കുമെങ്കിലും അതിനുമപ്പുറം Sex, Category തുടങ്ങി വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഓരോ വിദ്യാലയങ്ങള്‍ക്കും അവരുടെ റിസല്‍ട്ട് Divisionwise ഉള്‍പ്പെടെ) Analyse ചെയ്യുന്നതിന് സഹായകരമായ റിസല്‍ട്ട് അനലൈസര്‍ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . എസ് എസ് എല്‍ സി എ ലിസ്റ്റിലെ വിവരങ്ങളോടൊപ്പം പരീക്ഷാ റിസല്‍ട്ടുും ചുവടെ നല്‍കിയ Excel ഷീറ്റിലേക്ക് ഉള്‍പ്പെടുത്തിയ ശേഷം ഈ വിവരങ്ങള്‍ മുഴുവനായി കോപ്പി ചെയ്‍ത് ചുവടെ നല്‍കിയ ലിങ്കിലെ Paste your Data എന്നതിലെ  ബോക്‍സിലേക്ക് Paste ചെയ്യുക. തുടര്‍ന്ന് അതിന് താഴെയുള്ള Import & Analyse എന്നതില്‍  ക്ലിക്ക് ചെയ്താല്‍ റിസല്‍ട്ട് വിവിധതരത്തില്‍ Analyse ചെയ്‍ത് ചുവടെ ലഭിക്കും. വലത് വശത്ത് നല്‍കിയ Filters എന്നതില്‍ നമുക്ക് ആവശ്യമായത് തിരഞ്ഞെടുത്താല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വിവരങ്ങളാവും ചുവടെ ലഭിക്കുന്നത്. ഇത് Export ചെയ്ത് നമുക്ക് സേവ് ചെയ്യുന്നതിനും സൗകര്യമുണ്ട്. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി

CLICK HERE for Sample Excel Sheet

Post a Comment

Previous Post Next Post