അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

HSST Jr -TRANSFER APPOINTMENT- FINAL SENIORITY LIST & BOND SUBMISSION

 


ഹയര്‍ സെക്കണ്ടറി വിഭാഗം എച്ച് എസ് എസ് ടിജൂണിയര്‍ തസ്‍തികയിലേക്ക് 29/12/2020 മുതൽ 01/06/2025 വരെയുള്ള   ബൈട്രാന്‍സ്‍ഫര്‍ നിയമനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. നിലവില്‍ കെ-ടെറ്റ് യോഗ്യതയില്ലാത്തവര്‍ രണ്ട് വര്‍ഷത്തിനകം യോഗ്യത നേടിയില്ല എങ്കില്‍ പ്രസ്‍തുത തസ്‍തികയില്‍ നിന്നും Revert ചെയ്യുന്നതും പ്രസ്‍തുത കാലയളവില്‍ വാങ്ങിയ ആനുകൂല്യങ്ങള്‍ തിരിച്ചടക്കുന്നതിന് സമ്മതമാണെന്ന് 500 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ബോണ്ട് നല്‍കേണ്ടതുണ്ട് .16/05/2026 നകമാണ്  ബോണ്ട് സമര്‍പ്പിക്കേണ്ടത് . സീനിയോരിറ്റി ലിസ്റ്റും  ബോണ്ട് സമര്‍പ്പിക്കേണ്ടതിന്റെ വിശദാംശങ്ങളും അടങ്ങിയ സര്‍ക്കുലറുകളും വിശദാംശങ്ങളും ചുവടെ ലിങ്കുകളില്‍

Post a Comment

Previous Post Next Post