അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സേ പരീക്ഷ :അപേക്ഷിക്കാനുള്ള അവസാന ദിവസം മെയ് 22

 


2026 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കായി നടത്തുന്ന സേ പരീക്ഷ അപേക്ഷ ക്ഷണിച്ചു. 2026 ജൂണ്‍ 10 മുതല്‍ 17 വരെയാണ് സേ പരീക്ഷ പരമാവധി 3 പേപ്പറുകള്‍ക്ക് ഡി പ്ലസ് ഗ്രേഡ് ലഭിക്കാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സേ പരീക്ഷക്ക് അപേക്ഷിക്കാന്‍ സാധിക്കുക. എന്നാല്‍ 2026 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും അപകടം,ഗുരുതരമായ രോഗം,പിതാവ് / മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് മൂന്നില്‍ കൂടുതല്‍ പേപ്പറുകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇവര്‍ വില്ലേജ് ഓഫീസര്‍ / സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം, 

  •     ഒരു വിഷയത്തിന് 100 രൂപയാണ് പരീക്ഷാ ഫീസ്
  • എസ് എസ് എല്‍ സിപരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രധാനാധ്യാപകനാണ് അപേക്ഷ നല്‍കേണ്ടത്
  • 19/05/2026 മുതല്‍ 22/052026 വരെയാണ് സേ പരീക്ഷക്ക് അപേക്ഷ സ്വീകരിക്കാവുന്നത്
  • ശേഖരിക്കുന്ന അപേക്ഷകള്‍ സേ പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് 23/05/2026ന് വൈകിട്ട് 4 മണിക്കകം സമര്‍പ്പിക്കണം
  • സേ പരീക്ഷക്ക് അപേക്ഷിച്ചവര്‍ പുനര്‍ മൂല്യനിര്‍ണയത്തില്‍ വിജയിച്ചാല്‍ സേ പരീക്ഷാ ഫലം പരിഗണിക്കില്ല
  • ഐ ടി പരീക്ഷക്ക് ജില്ലയിലെ തിരഞ്ഞെടുത്ത ഏതെങ്കിലും ഒരുപരീക്ഷാ കേന്ദ്രം മാത്രമേ ഉണ്ടാവൂ
  • അപേക്ഷാ ഫോമിനോടൊപ്പം , ഫീസ്, മാര്‍ക്ക് ലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ പകര്‍പ്പ് എന്നിവ ഹാജരാക്കണം

SSLC SAY 2026

Post a Comment

Previous Post Next Post