2026 മാർച്ച് മാസത്തെ ശമ്പളം പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് സ്‍പാര്‍ക്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ചുവടെ നല്‍കുന്നു.
- ഓണം അഡ്വാൻസിന്റെ 5 ഗഡു അടവ് ഫെബ്രുവരി മാസം കൊണ്ട് കഴിഞ്ഞു. മാർച്ച് മാസത്തെ ശമ്പളം പ്രോസസ്സ് ചെയ്തതിന് ശേഷം 5 ഗഡുവും അടച്ചു തീർത്ത ഏതെങ്കിലും ജീവനക്കാർക്ക് ഓണം അഡ്വാൻസ് ബില്ലിൽ കയറി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെ വന്നിട്ടുണ്ടെങ്കിൽ ആ ബില്ല് ക്യാൻസൽ ചെയ്യണം. അതിനു ശേഷം ടിയാളുടെ ഓണം അഡ്വാൻസ് ഡിലീറ്റ് ചെയ്യണം. ഇതിനായി ചെയ്യേണ്ടത് . Salary Matters -> Changes in the month -> Loans ->Loan Details -> Select employee -> Select loan item Festival Advance -> Details of Festival advance will be listed -> Click Delete button at bottom. തുടര്‍ന്ന് ബില്‍ വീണ്ടും പ്രോസസ് ചെയ്യുക.
- LWA ഒക്കെ എടുത്ത ജീവനക്കാരുടെ ഓണം അഡ്വാൻസിന്റെ ഗഡുക്കൾ ഇനിയും തിരിച്ചടയ്ക്കാനുണ്ടെങ്കിൽ യാതൊരു കാരണവശാലും ആ തിരിച്ചടവ് മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യരുത്. തിരിച്ചടയ്ക്കാനുള്ള തുക ETR5 വഴി ഓണം അഡ്വാൻസ് മാറിയ ശമ്പള ഹെഡിൽ മാർച്ച് 31 നുള്ളിൽ തിരിച്ചടയ്ക്കുക. തുക തിരിച്ചടച്ചു കഴിഞ്ഞാൽ മുകളിൽ പറഞ്ഞത് പോലെ ടിയാളുടെ ഓണം അഡ്വാൻസ് ഡിലീറ്റ് ചെയ്യുക.
- ജീവനക്കാരിൽ നിന്നും Anticipatory Income Tax Statement വാങ്ങി വരുമാന നികുതി വരുന്ന ജീവനക്കാരിൽ നിന്നും ഓരോ മാസവും അടയ്‌ക്കേണ്ട തുക മാർച്ച് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യാൻ തുടങ്ങുക.
- ഇന്‍കം ടാക്‍സ് സ്റ്റേറ്റ്‍മെന്റ് പ്രകാരം പുതിയ സാമ്പത്തികവര്‍ഷം ഇന്‍കംടാക്‍സ് കുറവ് വരുത്തുന്നതിനായി സ്പാർക്കിൽ ഇതിനായി Salary Matters -> Changes in the Month -> Present Salary പേജിൽ ഈ ജീവനക്കാരനെ സെലക്ട് ചെയ്ത് Other Deductions ഭാഗത്ത് ഏറ്റവും താഴെ ഉള്ള വരിയിൽ No എന്ന കോളത്തിൽ സീരിയല്‍ നമ്പര്‍ ചേർക്കുക. Deductions എന്ന കോളത്തിൽ Income Tax (311) എന്ന് തിരഞ്ഞെടുക്കുക. Amount എന്ന കോളത്തിൽ വരുമാന നികുതിയയായി കുറവ് ചെയ്യേണ്ട തുക ചേർക്കുക. Details എന്ന കോളത്തിൽ ജീവനക്കാരന്റെ PAN ചേർക്കുക. From Date എന്ന കോളത്തിൽ 01/03/2026 എന്നും To Date എന്ന കോളത്തിൽ 28/02/2027 എന്നും ചേർക്കുക. തുടർന്ന് ആ വരിയുടെ ഏറ്റവും വലത് വശത്ത് കാണുന്ന Insert എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. വരുമാന നികുതി കുറവ് ചെയ്യേണ്ട മറ്റു ജീവനക്കാരുടെ വിവരങ്ങളും ഇതുപോലെ ചേർക്കുക. അല്ലെങ്കിൽ Salary Matters -> Changes in the Month -> Present Salary പേജിൽ ഈ ജീവനക്കാരനെ സെലക്ട് ചെയ്ത് Other Deductions ഭാഗത്ത് നേരത്തെ Income Tax കുറവ് ചെയ്യുന്ന വിവരങ്ങൾ ചേർത്തിരിക്കുന്ന വരിയുടെ ഏറ്റവും ഇടത് വശത്ത് കാണുന്ന Select എന്ന ലിങ്ക് ക്ലിക്ക് ചെയ്തു Amount എന്ന കോളത്തിൽ തുക മാറ്റി കൊടുക്കുക. From Date എന്ന കോളത്തിൽ 01/03/2026 എന്നും To Date എന്ന കോളത്തിൽ 28/02/2027 എന്നും മാറ്റി കൊടുക്കുക. അതിന് ശേഷം ആ വരിയുടെ ഏറ്റവും ഇടത് വശത്ത് കാണുന്ന Update എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. വരുമാന നികുതി കുറവ് ചെയ്യേണ്ട മറ്റു ജീവനക്കാരുടെ വിവരങ്ങളും ഇതുപോലെ ചേർക്കാവുന്നതാണ്.
- 12.02.2026 ന് നടന്ന പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യേണ്ടതാണ്. സ്പാർക്കിൽ ഇതിനായി Salary Matters -> Changes in the Month -> Diesnon -> Batch Diesnon പേജിൽ From Date എന്ന കോളത്തിൽ 12/02/2026 എന്നും To Date എന്ന കോളത്തിൽ 12/02/2026 എന്നും ചേർക്കുക. Month in which Diesnon to be deducted എന്ന കോളത്തിൽ March എന്ന തിരഞ്ഞെടുക്കുക. Year എന്ന കോളത്തിൽ 2026 എന്ന് ചേർക്കുക. തുടർന്ന് Select Employees എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ആഫീസിലെ എല്ലാ ജീവനക്കാരുടേയും പേര് ലിസ്റ്റ് ചെയ്യുന്നതാണ്. ഈ ലിസ്റ്റിൽ നിന്ന് പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം താഴെയുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്യുക. ജീവനക്കാരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുമ്പോൾ പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.