അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

KTET വിജ്ഞാപനം പുറപ്പെടുവിച്ചു

 


സര്‍വീസിലുള്ള അധ്യാപകര്‍ക്കും അനധ്യാപപകര്‍കക്കുമായി 2026 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന കെ ടെറ്റ് പരീക്ഷക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ലോവര്‍ പ്രൈമറി വിഭാഗത്തിനായി Category 1 , അപ്പര്‍ പ്രൈമറി വിഭാഗത്തിന് Category 2, ഹൈസ്‍കൂള്‍ വിഭാഗത്തിന് Category 3, യു പി തലം വരെയുള്ള ഭാഷാധ്യാപകര്‍ക്കും സ്‍പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കുമായി Category 4 എന്നിങ്ങനെ 4 വിഭാഗങ്ങളായി നടത്തുന്ന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ.

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ് : https://ktet.kerala.gov.in/index.php

(ഇതിന്റെ ഹോം പേജിലെ New Registration എന്ന ലിങ്കിലൂടെ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്)

  • ഓണ്‍ലൈന്‍ രജിസ്‍ട്രേഷന്‍ ആരംഭിക്കുന്ന തീയതി :- 26.02.2026
  • അപേക്ഷിക്കുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തീയതി :- 07.03.2026
  • അപേക്ഷയുടെ ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി :- 13.03.2026
  • അപേക്ഷാ ഫീസ്  :-  പട്ടികജാതി /പട്ടിക വര്‍ഗ്ഗം/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയും. (ഓണ്‍ലൈന്‍ ബാങ്കിങ്ങ് വഴിയാണ് ഫീസ് അടക്കേണ്ടത്)
  • അപേക്ഷ സമര്‍പ്പിക്കുന്നതിന് ഫോട്ടോ ആവശ്യമാണ് ഇതില്‍ Background , Plane ആയിരിക്കണം, സെല്‍ഫി പാടില്ല. ഫോട്ടോയില്‍ പേരും തീയതിയും ആവശ്യമില്ല.
  • ഒരു അപേക്ഷകന്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കിയാല്‍ അപേക്ഷ അസാധുവാകും.
  • കേരളത്തിന് പുറത്ത് നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനാ വേളയില്‍ Genuinene s Certificate, Equivalency Certifi cate എന്നിവ ഹാജരാക്കണം
  • സര്‍വീസിലുള്ള അധ്യാപകരും അനധ്യാപകരും പെന്‍ നമ്പര്‍ രേഖപ്പെടുത്തണം. പെന്‍ ലഭ്യമല്ലാത്ത അധ്യാപകര്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന IDENTIFTCATION CERTIFICATE നമ്പര്‍ അപ്‍ലോഡ് ചെയ്യണം
  • അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ തിരഞ്ഞെടുക്കുന്ന ഐഡന്റിറ്റി കാര്‍ഡിന്റെ(വോട്ടര്‍ ഐ.ഡി കാര്‍ഡ്,ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‍പോര്‍ട്ട്, ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച ബാങ്ക് പാസ്‍ബുക്ക്, ഗവ ജീവനക്കാര്‍ക്ക് അതത് സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും)  ഒറിജിനല്‍ പരീക്ഷാ സമയത്ത് ഹാജരാക്കണം. ഹാജരാക്കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല
  • പരീക്ഷാ ഫീസ് ഓണ്‍ലൈന്‍ മുഖാന്തിരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-പേയ്‍മെന്റ് സംവിധാനം വഴി അടക്കാവുന്നതാണ്. പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ച് വെക്കണം
  • അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐ ‍‍ഡി എന്നിവ രേഖപ്പെടുത്തി വെക്കണം
  • കാറ്റഗറി 1,2,4 (ഭാഷ ഒഴികെ) എന്നിവയുടെ പരീക്ഷകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പറുകള്‍ ഉണ്ടാവും. കാറ്റഗറി 3 ഇംഗ്ലീഷ് മാത്രമായിരിക്കും മാധ്യമം
  • അപേക്ഷിക്കുന്ന സമയത്ത് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന വിദ്യാഭ്യാസ ജില്ല (DEO) തിരഞ്ഞെടുക്കാവുന്നതാണ്
  • അപേക്ഷ പൂരിപ്പിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കിയ ശേഷം ഫൈനല്‍ സബ്മിഷന്‍ നടത്തണം. ഫീസ് അടച്ച് കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം
  • 40 ശതമാനമോ അതില്‍ കൂടുതലോ അന്ധത ബാധിച്ചവര്‍ക്ക് സ്ക്രൈബ് ആവശ്യമുണ്ടെങ്കില്‍  ഹാള്‍ ടിക്കറ്റ് ലഭിച്ച ശേഷം അതും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം അതത് പ്രദേശത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരീക്ഷക്ക് 5 ദിവസം മുമ്പ് അപേക്ഷ നല്‍കണം
  • KTET പരീക്ഷയില്‍ SC/ST/OBC/OEC വിഭാഗത്തില്‍ പെട്ടവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ % വും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10% വും മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്
  • യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗത്തിന് 60% (90മാര്‍ക്കും)  SC/ST/OBC/OEC വിഭാഗങ്ങള്‍ക്ക് 55% ( 82 മാര്‍ക്ക്) ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 50% (75 മാര്‍ക്ക്) ആയി നിജപ്പെടുത്തിയിട്ടുണ്ട്
  • PEN Number ഇല്ലാത്തവര്‍ സമര്‍പ്പിക്കേണ്ട IDENTIFICATION CERTIFICATE

പരീക്ഷയുടെ സിലബസ് :-
 

യോഗ്യതയും പരീക്ഷയുടെ ഘടനയും :-

Post a Comment

Previous Post Next Post