പത്താം ക്ലാസ് ഗണിത പാഠപുസ്‍തകത്തിലെ വിവിധ അധ്യായങ്ങളിലെ പഠനത്തെ സഹായിക്കുന്നതും കുട്ടികള്‍ക്ക് സ്വയം പരിശീലനത്തിലൂടെ ആശയങ്ങള്‍ വ്യക്തമാകുന്നതിന് പ്രയോജനപ്പെടുന്നതുമായ ചില ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വെബ് ആപ്പ് രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. ചോദ്യത്തിന് മുകളില്‍ നല്‍കിയ പുതിയ ചോദ്യം എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ പരിശീലനപ്രശ്നം ലഭ്യമാകുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
- വര്‍ഗത്തികവ് പരിശീലിക്കുന്നതിനുള്ള വെബ് ആപ്പ് ഇവിടെ
- രണ്ട് പദസ്ഥാനങ്ങളും ആ സ്ഥാനങ്ങളിലെ പദങ്ങളും തന്നാല്‍ ശ്രേണി രൂപീകരിക്കല്‍ -വെബ് ആപ്പ് ഇവിടെ
- ആദ്യത്തെ കുറച്ചു പദങ്ങളുടെ തുകയും തൊട്ടടുത്ത മറ്റു കുറച്ചു പദങ്ങളുെടെ തുകയും തന്നാൽ ശ്രേണി കണ്ടെത്തുക-വെബ് ആപ്പ് ഇവിടെ
- ശ്രേണിയിലെ പദങ്ങളുടെ എണ്ണം കാണുന്നത് പരിശീലിക്കുവാനുള്ള വെബ് ആപ്പ് ഇവിടെ
തന്നിരിക്കുന്ന ശ്രേണിയില്‍ പൂർണ്ണവർഗ്ഗങ്ങളുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുക വെബ് ആപ്പ് ഇവിടെ