ഹയര്‍ സെക്കണ്ടറി പ്രവേശനം മൂന്നാം അലോട്ട്‍മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് (മെയ് 17) വൈകിട്ട് 5 മണിക്കകം പ്രവേശനം നേടണം 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പ്ലസ് വണ്‍ പ്രവേശനം- ആദ്യ അലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

2025-26 അധ്യയനവര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രവേശന സൈറ്റായ HSCAP ലെ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനഫലം ലഭ്യമാകും.

Click Here for First Allotment Result

Click Here for Instructions to Candidates

 പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ ജൂണ്‍ 3ന് രാവിലെ 10 മണി മുതല്‍ അലോട്ട്‍മെന്റ് ലഭിച്ച സ്‍കൂളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്‍മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും അലോട്ട്‍മെന്റ് ലഭിച്ച സ്‍കൂളില്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ പ്രവേശനം നടത്തണം. അല്ലാത്ത പക്ഷം തുടര്‍ന്നുള്ള അലോട്ട്‍മെന്റുകളില്‍ അവരുടെ അവസരം നഷ്ടപ്പെടും. ഒന്നാമത്തെ ഓപ്‍ഷന്‍ പ്രവേശനം ലഭിച്ചവര്‍ Permanent Allotment എടുക്കണം. മറ്റുള്ളവര്‍ക്ക് സ്ഥിരമോ താല്‍ക്കാലികമോ ആയ അലോട്ട്‍മെന്റ് എടുക്കാവുന്നതാണ്. സ്ഥിര പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നുള്ള അലോട്ട്‍മെൻുകളിലെ ഹയര്‍ ഓപ്‍ഷനുകളില്‍ പരിഗണിക്കുന്നതല്ല. താല്‍ക്കാലിക പ്രവേശനം നേടുന്നവരെ തുടര്‍ന്നുള്ള അലോട്ട‍‍്‍മെന്റുകളില്‍ ഉയര്‍ന്ന ഓപ്‍ഷനുകളിലേക്ക് പരിഗണിക്കും. താഴെയുള്ള ഓപ്‍ഷനുകള്‍ പരിഗണിക്കില്ല.

പ്രവേശനത്തിന് ഹാജരാകുന്ന സമയത്ത് വിദ്യാര്‍ഥികള്‍ പ്രവേശനസൈറ്റില്‍ നിന്നും ലഭ്യമാകുന്ന Allotment Letter (2 Pages) പ്രിന്റൗട്ട് , ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, അലോട്ട്‍മെന്റ് ലെറ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം വിദ്യാലയത്തില്‍ ഹാജരായി പ്രവേശനം നേടണം

Allotment List പരിശോധിക്കുന്നതിന്

  1. അഡ്‍മിഷന്‍ പോര്‍ട്ടല്‍ ആയ HSCAP പ്രവേശിക്കുക. ലിങ്ക് ഇവിടെ
  2. Candidate Login-SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  3. Username, Password, ജില്ല ഇവ നല്‍കി Login എന്നതില്‍ ക്ലിക്ക് ചെയ്യുക
  4. Allotment Status & Allotment Letter പരിശോധിക്കുക
  5. First Allotment Results എന്നതില്‍ ക്ലിക്ക് ചെയ്യുക
  6. Allotment ലഭിച്ചവര്‍ Print Allotment Slip എന്നതില്‍ ക്ലിക്ക് ചെയ്‍ത് പ്രിന്റൗട്ട് എടുക്കുക

First Allot Results

Read more at: https://www.hsslive.in/2020/09/how-to-check-first-allotment.html
Copyright © Hsslive.in
Candidate Login-SWS

Read more at: https://www.hsslive.in/2020/09/how-to-check-first-allotment.html
Copyright © Hsslive.in
Candidate Login-SWS

Read more at: https://www.hsslive.in/2020/09/how-to-check-first-allotment.html
Copyright © Hsslive.in

പ്രവേശനസമയത്ത് ഹാജരാക്കേണ്ട രേഖകള്‍

  1. എസ് എസ് എല്‍ സി /തത്തുല്യ പരീക്ഷകളില്‍ വിജയിച്ച മാര്‍ക്ക് ലിസ്റ്റ് ( മാര്‍ക്ക് ലിസ്റ്റ് ലഭ്യമാകാത്ത സാഹചര്യത്തില്‍ റിസല്‍ട്ടിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഹാജരാക്കിയാല്‍ മതിയാകും. ഒറിജിനല്‍ ലഭിക്കുന്ന മുറക്ക് അത് വിദ്യാലയത്തില്‍ നല്‍കണം)
  2. പത്താം ക്സാസ് പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും നല്‍കുന്ന ടി സി
  3. സ്വഭാവ സര്‍ട്ടിഫിക്കറ്റ് (Conduct Certificate)
  4. സ്ഥിര പ്രവേശനം നേടുന്നവര്‍ അലോട്ട്‍മെന്റ് ലെറ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന ഫീസ് ന്ല‍ഖം. താല്‍ക്കാലിക അലോട്ട്‍മെന്റ് എടുക്കുന്നവര്‍ തല്‍ക്കാലം ഫീസ് നല്‍കേണ്ടതില്ല. സ്ഥിരം അലോട്ട്‍മെന്റ് എടുക്കുന്ന വിദ്യാലയത്തിലാണ് ഫീസ് നല്‍കേണ്ടത്
  5. ബോണസ് പോയിന്റ് , ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം
  6. ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ 40% ല്‍ കുറയാത്ത വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  7. ജാതി തെളിയിക്കുന്നതിന് SSLC സര്‍ട്ടിഫിക്കറ്റ് മതിയാകും എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്ഥമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  8. OEC വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ വരുമാനസര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റുും ഹാജരാക്കണം
  9. താലൂക്ക്, പഞ്ചായത്ത് എന്നിവയുടെ ബോണസ് പോയിന്റിന് അര്‍ഹരായവര്‍ മേല്‍വിലാസം തെളിയിക്കുന്നതിന് SSLC Certificate /റേഷന്‍ കാര്‍ഡ് / നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഹാജരാക്കണം
  10. ടൈബ്രേക്കിന് ആവശ്യമായ രേഖകള്‍ 
Click Here for the Instructions to the Certificates tobe produced at the time of Admission
Click Here for Sports Quota Instruction to Applicants
Click here for Sports Rank List

Post a Comment

Previous Post Next Post