SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പ്ലസ് വണ്‍ പ്രവേശനം -ട്രയല്‍ അലോട്ട്‍മെന്റ് പ്രസിദ്ധീകരിച്ചു

 


2025-26 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രവേശനസൈറ്റിലെ Candidate Login-SWS എന്നതിലെ Cadidate Login ല്‍  അപേക്ഷകരുടെ യൂസര്‍നെയിം , പാസ്‍വേര്‍ഡ് ഇവ നല്‍കി Trial Results എന്ന ലിങ്കിലൂടെ ട്രയല്‍ റിസല്‍ട്ട് പരിശോധിക്കാവുന്നതാണ്. 

  • ട്രയല്‍ അലോട്ട്‍മെന്റ് ലിസ്റ്റ് പരിശോധിക്കുന്നതിനായി (Candidate Login) ഇവിടെ ക്ലിക്ക് ചെയ്യുക
  • Username/Application No അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ജൂണ്‍ 2ന് പ്രസിദ്ധീകരിക്കുന്ന ആദ്യഘട്ട പ്രവേശനത്തിനുള്ള സാധ്യതാലിസ്റ്റ് മാത്രമാണ് ഇത്. ജൂണ്‍ 2ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍  ഈ ലിസ്ററില്‍ പേര് വന്നത് കൊണ്ട് വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കുമെന്ന് കരുതരുത്. 

നല്‍കിയ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ട്രയല്‍ അലോട്ട്‍മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഓപ്‍ഷനുകളില്‍ മാറ്റം വരുത്തുന്നതിനും (പുതിയത് കൂട്ടിച്ചേര്‍ക്കുക, നിലവില്‍ നല്‍കിയവ ഒഴിവാക്കുക ഉള്‍പ്പെടെ) ഇപ്പോള്‍ അവസരം ലഭിക്കും. അതിന്റെ അടിസ്ഥാനത്തിലാവും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം.  ജാതി സംവരണ വിവരങ്ങള്‍, പഞ്ചായത്ത് , താലൂക്ക് വിശദാംശങ്ങള്‍, ടൈബ്രേക്കിനെ സ്വാധീനിക്കുന്ന വിശദാംശങ്ങള്‍ ഇവ സൂക്ഷ്‍മമായി പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്താന്‍ ലഭിക്കുന്ന അവസാന അവസരമായി കണക്കാക്കി തിരുത്തലുകള്‍ വരുത്തുക. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അലോട്ട്‍മെന്റ് അവസരം നഷ്ടപ്പെടും എന്നതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുക. 

2025 മെയ് 28 വരെയാണ് ട്രയല്‍ അലോട്ട്‍മെന്റ് പരിശോധിക്കാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനും അവസരം ലഭിക്കുക. തിരുത്തലുകള്‍ വരുത്തുന്നതിനായി Candidate Login ലെ Edit Application എന്ന ലിങ്കിലൂടെ തിരുത്തലുകള്‍ വരുത്തി കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കണം

Click Here for Instruction to Candidates (Trail Allotment)

Click Here for Instructions to Schools on Trial Allotment

Post a Comment

Previous Post Next Post