2025 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. iExaMs സൈറ്റായ https://sslcexam.kerala.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . മെയ് 12 മുതല്‍ 17 ന് വൈകിട്ട് 4 മണി വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ കണ്‍ഫേം ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും സഹിതം പരീക്ഷ എഴുതിയ വിദ്യാലയത്തിലെ പ്രഥമാധ്യാപകര്‍ക്ക് 17 ന് വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം. അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ മെയ് 19ന് വൈകിട്ട് 4 മണിക്ക് മുമ്പായി വേരിഫൈ ചെയ്‍ത് കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് :- iExaMS ല്‍ 12 മുതല്‍ ലഭ്യമാകും
- വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നത് :- മെയ് 12 മുതല്‍ 17ന് വൈകിട്ട് 4 വരെ
- അപേക്ഷകള്‍ പരീക്ഷാ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് സമര്‍പ്പിക്കേണ്ടത് :-മെയ് 17ന് 5 മണിക്കകം (അപേക്ഷാഫോം, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, ഫീസ് ).
- പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യേണ്ടത് :- മെയ് 19ന് വൈകിട്ട് 4 മണിക്കകം
| Revaluation | Rs 400 per Paper |
| Photocopy | Rs 200 per Paper |
| Scruitiny | Rs 50 per Paper |
- അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം മെയ് 17ന് 4 മണി
- അപേക്ഷകളുടെ പ്രിന്റൗട്ട് , ഫീസ് സഹിതം പ്രധാനാധ്യാപകര്‍ക്ക് മെയ് 17ന് 5 മണിക്കകം നല്‍കണം
- പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ സ്ക്രൂട്ടിണിക്ക് അപേക്ഷിക്കേണ്ടതില്ല
- ഫോട്ടോകോപ്പി ലഭിച്ചതിന് ശേഷം അപാകതകള്‍ കണ്ടാല്‍ പിന്നീട് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുക സാധിക്കില്ല എന്നതിനാല്‍ ആദ്യമേ അപേക്ഷ നല്‍കുന്നതാണ് ഉചിതം
- ഫോട്ടോകോപ്പിയില്‍ മൂല്യനിര്‍ണയം നടത്താത്ത ഉത്തരങ്ങള്‍, സ്കോറുകള്‍ കൂട്ടിയതിലെ പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പരിഹരിക്കുന്നതിന് ജൂണ്‍ 15ന് മുമ്പായി പരീക്ഷാ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം
- വിദ്യാര്‍ഥികളില്‍ നിന്നും മെയ് 17ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിച്ച് അതിന്റെ ഫീസ് ശേഖരിച്ച് രസീത് നല്‍കണം
- മെയ് 19ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ലഭ്യമായ അപേക്ഷകള്‍ ഓണ്‍ലൈനായി പരിശോധിച്ച് അവയുടെ കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കണം
- കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഓരോ ഇനത്തിലും ലഭ്യമായ അപേക്ഷയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട് ലഭിക്കുന്ന പ്രിന്റൗട്ടുകള്‍ എടുത്ത് സൂക്ഷിക്കുക
- പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരികെ നല്‍കാവുന്നതാണ്
- ലഭിച്ച അപേക്ഷകളുട എണ്ണം, ഫീസിനത്തില്‍ ശേഖരിച്ച തുക, തിരികെ നല്‍കിയ തുക എന്നിവയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുക
- വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കിയതിന് ശേഷം ബാക്കി തുക 0202-01-102-92- other receipts എന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ചെല്ലാന്‍ മുഖേന അടച്ച് 28.05.2025 നകം ചെല്ലാന്റെ പകര്‍പ്പ് സഹിതം DEO മാര്‍ക്ക് നല്‍കണം
- iExaMS ലെ HM ലോഗിനില്‍ ലഭ്യമാകുന്ന Revaluation Accounts എന്ന ഹെഡിലൂടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം
Click Here for Revaluation Circular
