രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷാ സമര്‍പ്പണം 14 മുതല്‍

 


ഹയര്‍ സെക്കണ്ടറി ഏകജാലക സൈറ്റില്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു .അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം മെയ് 20


2025-26 അധ്യയനവര്‍ഷത്തെ ഏകജാലക പ്രവേശനനടപടികള്‍ 2025 മെയ് 14ന് വൈകുന്നേരം നാല് മണിയോടെ ആരംഭിക്കും. പ്രവേശനത്തിന് മുന്നോടിയായി ഈ അധ്യയനവര്‍ഷത്തെ പ്രോസ്‍പെക്ടസ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in എന്ന സൈറ്റിലൂടെയാണ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് വിവിധ ഹെല്‍പ്പ് ഫയലുകള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ചുവടെ ലിങ്കുകളില്‍ നിന്നും ലഭ്യമാകും. 

  1. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യമായി അവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോഴ്‍സ് കോഡുകളും ആ കോഴ്‍സുകള്‍ ഉള്ള വിദ്യാലയങ്ങളുടെ സ്കൂള്‍ കോഡും കണ്ടെത്തി അവ നോട്ട് ചെയ്‍ത് വെക്കുന്നത് ഉചിതമായിരിക്കും. https://hscap.kerala.gov.in എന്ന ലിങ്കിലൂടെ HSCAP സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ School List, Course List എന്നിവയില്‍ ക്ലിക്ക് ചെയ്താല്‍ സ്കൂളുകളുടെയും കോഴ്‍സുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാകും

  2. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 14ന് പ്രവേശന സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്ന മുറക്ക് അതില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രജിസ്‍ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥിയുടെയോ രക്ഷകര്‍ത്താവിന്റെയോ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ ഇവ കരുതണം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്‍ത് കഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഈ ആപ്ലിക്കേഷന്‍ നമ്പറും പാസ്‍വേര്‍ഡും മറന്ന് പോകാതെ എഴുതി വെക്കാന്‍ പ്രത്യേകം ശ്രധിക്കേണ്ടതുണ്ട്. 
  3. സംവരണ വിഭാഗത്തില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ സംവരണ വിഭാഗത്തിന്റെ കോഡ് തെറ്റ് കൂടാതെ ചേര്‍ക്കണം. എസ് എസ് എല്‍സി ബുക്കില്‍ OBC എന്ന് ചേര്‍ത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് OBC യുടെ തന്നെ വിവിധ ഉപവിഭാഗങ്ങളായാണ് (ETC, Hindu OBC, Christian OBC, Muslim, VK തുടങ്ങി നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ട്.) സംവരണാനുകൂല്യം ലഭിക്കുക. ഇവയുടെ ലിസ്റ്റ് അനുബന്ധമായി ചുവടെ ചേര്‍ക്കുന്നു
  4. ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിച്ച് കഴിഞ്ഞാല്‍ പ്രവേശനത്തിന് അപേക്ഷാ സമര്‍പ്പണമാണ് അടുത്ത ഘട്ടം. ഇത് ചെയ്യുന്നതിന് മുമ്പായി വിദ്യാര്‍ഥി അപേക്ഷ സമര്‍പ്പി്ക്കാനുദ്ദേശിക്കുന്ന കോഴ്ളു‍സുകളുടെയും ആ കോഴ്‍സുകള്‍ ഉള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാലയങ്ങളുടെയും ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി വെക്കുന്നത് നന്നായിരിക്കും. ഇതിനായി മാതൃകാ അപേക്ഷാ ഫോം ലഭ്യമാണ് ഇത് പൂരിപ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷാ സമര്‍പ്പണം എളുപ്പത്തില്‍ നടത്താന്‍ സാധിക്കും. താല്‍പര്യമുള്ള കോഴ്‍സുകളുുടെ പരമാവധി വിദ്യാലയങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം
  5. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കിയ ശേഷം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയാല്‍ പിന്നീട് അടുത്തഘട്ടം ട്രയല്‍ അലോട്ട്‍മെന്റ് ആണ്. ഇത് പ്രസിദ്ധീകരിക്കുന്ന സമയത്ത് സൈറ്റ് പരിശോധിച്ച് സാധ്യതകള്‍ അറിയാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്‍ഷനുകള്‍ പുനക്രമീകരിക്കാന്‍ അവസരം ലഭിക്കും. അത് പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം
  6. തുടര്‍ന്ന് ആദ്യ അലോട്ട്‍മെന്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത് അലോട്ട്‍മെന്റ് പരിശോധിച്ച് പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കില്‍ അലോട്ട്‍മെന്റ് സ്ലിപ്പും അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും ചേര്‍ത്ത് പ്രസ്തുത വിദ്യാലയത്തില്‍ നിര്‍ബന്ധമായും പ്രവേശനം തേടണം. രണ്ട് രീതിയിലാണ് പ്രവേശനം എടുക്കാവുന്നത് . അതേ വിദ്യാലയത്തില്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്ഥിര പ്രവേശനവും അതല്ല നല്‍കിയ ഓപ്‍ഷന് മുകളിലെ മറ്റേതെങ്കിലും വിദ്യാലയത്തിലേക്ക് ഹയര്‍ ഓപ്‍ഷന്‍ ആഗ്രഹിക്കുന്നു എങ്കില്‍ താല്‍ക്കാലിക പ്രവേശനവും ആണ് തേടേണ്ടത്. പ്രവേശനസമയത്ത് എല്ലാ രേഖകളുും (ടി സി, ബോണസ് പോയിന്റിന് അപേക്ഷിച്ച വിഭാഗങ്ങളുടെ സര്‍ട്ടിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മുതലായവ) ഹാജരാക്കേണ്ടതുണ്ട്.  തെറ്റായ വിവരങ്ങള്‍ നല്‍കി ആണ് അപേക്ഷ സമര്‍പ്പിച്ചത് എങ്കില്‍ പ്രവേശനം നിഷേധിക്കപ്പെടും എന്നതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഇക്കാര്യത്തില്‍  ജാഗ്രത കാണിക്കേണ്ടതുണ്ട്.
ഹയര്‍ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സര്‍ക്കുലറുകളും മറ്റ് വിശദാംശങ്ങളും ചുവടെ ലിങ്കുകളില്‍ നല്‍കുന്നു.
  1. പ്രവേശനത്തിന് അപേക്ഷിക്കുന്ന സൈറ്റിലേക്കുള്ള ലിങ്ക് ഇവിടെ
  2. ഹയര്‍ സെക്കണ്ടറി പ്രവേശനം പ്രോസ്‍പെക്ടസ് ഇവിടെ
  3. മാതൃകാ അപേക്ഷാ ഫോം ഇവിടെ (ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി ഇത് പ്രിന്‍റ് എടുത്ത് പൂരിപ്പിച്ച് കൈവശം കരുതുന്നത് നന്നായിരിക്കും)
  4. പ്രവേശനസമയത്ത് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച നിര്‍ദ്ദേശം ഇവിടെ
  5. അപേക്ഷാ സമര്‍പ്പണത്തിന് സഹായകരമായ യൂസര്‍ മാന്വല്‍ ഇവിടെ
  6. School, Course & Second Language List :-  തിരുവനന്തപുരംകൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി  എറണാകുളം  തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്
  7. Linguistic Minority Reservation ഉള്ള സ്‍കൂളുുകളുടെ ലിസ്റ്റ് ഇവിടെ 
  8. സംവരണാനുകൂല്യമുള്ള വിഭാഗങ്ങളുടെ പട്ടിക ഇവിടെ
  9. OEC ആനുകൂല്യമുള്ള OBC വിഭാഗങ്ങളുടെ പട്ടിക ഇവിടെ
  10. സ്കൂള്‍ തലത്തില്‍ നല്‍കേണ്ട ക്ലബ് സര്‍ട്ടിഫിക്കറ്റുകളുടെ മാതൃക ഇവിടെ
  11. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ്പ് ഫയല്‍ ഇവിടെ
  12. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10% സംവരണം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
  13. പ്രവേശനത്തിനായി അന്ത്യോദയ അന്നയോജന പദ്ധതിയിലോ Priority House Hold(PHH) വിഭാഗത്തിലും ഉല്‍പ്പെട്ടവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഇവിടെ
  14. EWS വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഇവിടെ
  15. ഏകജാലക പ്രവേശനം വിദ്യാലയങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ
  16. മുന്‍ വര്‍ഷത്തെ അവസാന റാങ്ക് പരിശോധിക്കുന്നതിനുള്ള നിര്‍ദ്ദേശം ഇവിടെ
  17. മുന്‍ വര്‍ഷത്തെ WGPA & Last Rank അറിയുനയുന്നതിന് ഇവിടെ
  18. WGPA കാല്‍ക്കുലേറ്റര്‍ ഇവിടെ 
  19. State, District, Taluk and Local Self Governing Bodies Codes :- തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി  എറണാകുളം  തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്

Post a Comment

Previous Post Next Post