ജനുവരി 22ന് ഒരു വിഭാഗം അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പ്രഖ്യാപിച്ച സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‍നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പെൻഷൻ പ്രൊപ്പോസൽ സമർപ്പിക്കണം



2025ൽ വിരമിക്കുന്നവരുടെ പെൻഷൻ പ്രൊപ്പോസൽ കാലതാമസം കൂടാതെ അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കണമെന്ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ. ജനുവരി 31-ന് വിരമിക്കുന്ന ജീവനക്കാരിൽ ഇതുവരെ പെൻഷൻ അപേക്ഷ സമർപ്പിക്കാത്ത ജീവനക്കാർ ജനുവരി 25 നകവും, ഫെബ്രുവരി 28-നും മേയ് 31-നും ഇടയിൽ വിരമിക്കുന്ന ജീവനക്കാർ ഫെബ്രുവരി 15 നു മുൻപും ജൂൺ 30 മുതൽ ഡിസംബർ 31 നകം വിരമിക്കുന്ന ജീവനക്കാർ ഏപ്രിൽ 30 നകവും പെൻഷൻ അപേക്ഷ പ്രിസം പോർട്ടൽ വഴി സമർപ്പിക്കണം. അപേക്ഷ ശരിയായി പരിശോധിച്ച് അർഹതയുള്ള പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് ജീവനക്കാരന്റെ സർവീസ് ബുക്കും, സർവീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും സഹിതം പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി, യഥാക്രമം ജനുവരി 31/ഫെബ്രുവരി 28/മേയ് 31 ഉള്ളിൽ, പെൻഷൻ ഓതറൈസ് ചെയ്യുന്നതിനായി പെൻഷൻ പ്രൊപ്പോസൽ അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കണം. എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യാപക/അനധ്യാപക ജീവനക്കാരുടെ പെൻഷൻ പ്രൊപ്പോസൽ ജീവനക്കാരുടെ യഥാർത്ഥ വിരമിക്കൽ തീയതിയുടെ അടിസ്ഥാനത്തിൽ മുൻ സൂചിപ്പിച്ച തീയതികൾക്കു മുമ്പായി പെൻഷൻ പ്രൊപ്പോസൽ പെൻഷൻ സാങ്ഷനിംഗ് അതോറിറ്റിക്ക് ലഭ്യമായിട്ടുണ്ടെന്ന് ബന്ധപ്പെട്ട സ്‌കൂൾ പ്രധാനധ്യാപകർ/കോളേജ് പ്രിൻസിപ്പൽ/വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം. വിജിലൻസ് കേസ്/കോടതി കേസ്/വകുപ്പ് തല അച്ചടക്ക നടപടി എന്നിവ നേരിടുന്നവർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരും പെൻഷനുള്ള അപേക്ഷ സമർപ്പിക്കണം. ചാർജ്ജ് മെമ്മോ നൽകി വകുപ്പ് തല അച്ചടക്ക നടപടി നേരിടുന്ന കേസുകളിലും കലണ്ടർ കേസായി നീതിന്യായ നടപടി നേരിടുന്ന കേസുകളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് താൽക്കാലിക പെൻഷൻ അനുവദിച്ച് പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി സൂചിപ്പിച്ച തീയതിക്കു മുമ്പായി പെൻഷൻ പ്രൊപ്പോസൽ സമർപ്പിക്കണം. ഇത്തരം ജീവനക്കാർക്ക് അന്തിമ പെൻഷൻ, പെൻഷൻ കമ്മ്യൂട്ടേഷൻ, ഡി.സി.ആർ.ജി തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ പാടില്ല. ഭാവിയിലുണ്ടായേക്കാവുന്ന ശമ്പള വർദ്ധനവിനു കാത്തുനിൽക്കാതെ പെൻഷനുള്ള അപേക്ഷ എല്ലാ വിഭാഗം ജീവനക്കാരും സമർപ്പിക്കണം. പെൻഷൻ ആനുകൂല്യങ്ങൾ തിട്ടപ്പെടുത്തി റിസീവിങ് അതോറിറ്റി പെൻഷൻ പ്രൊപ്പോസൽ പെൻഷൻ സാങ്ഷനിംഗ് അതോറിറ്റിയ്ക്ക്/അക്കൗണ്ടന്റ് ജനറലിനു നൽകേണ്ടതാണ്. ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിന്റെ അന്തിമ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാത്ത കേസുകളിൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞ് വെയ്ക്കാൻ പാടില്ല. വിരമിക്കുന്ന ജീവനക്കാരുടെ കാലയളവിലെ ഓഡിറ്റ് പൂർത്തിയാക്കുന്നതിന് വകുപ്പു തലവന്മാർ പ്രാഥമിക പരിഗണന നൽകണം. ജീവനക്കാർ വിരമിക്കുന്നതിന് മുമ്പു തന്നെ തിട്ടപ്പെടുത്തിയ ബാധ്യത അവരെ അറിയിക്കണം. പണം, സ്റ്റോർ എന്നിവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും വകുപ്പ് തലത്തിലോ ജുഡീഷ്യൽ തലത്തിലോ അച്ചടക്ക നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥരും ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരുടേയും ബാധ്യത/ബാധ്യതാരഹിത സാക്ഷ്യപത്രം മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ട്രഷറിയ്ക്ക് നൽകിയെന്ന് പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി ഉറപ്പു വരുത്തണം. എല്ലാ വകുപ്പു മേധാവികളും പെൻഷൻ അനുവദിക്കുന്ന അധികാരികളും കെ.എസ്.ആർ ഭാഗം III ചട്ടം 111 A-ൽ നൽകിയിട്ടുള്ള യോഗ്യതാ സേവന കാലയളവിന്റെ പ്രാഥമിക പരിശോധന ഉറപ്പാക്കി നിർണായക തീയതിയ്ക്ക് കുറഞ്ഞത് മൂന്ന് മാസം മുൻപെങ്കിലും പ്രാഥമിക പരിശോധനയ്ക്കായി ബന്ധപ്പെട്ട രേഖകൾ ഓഡിറ്റ് ഓഫീസർക്ക് സമർപ്പിക്കണം. പെൻഷൻ പ്രൊപ്പോസൽ അക്കൗണ്ടന്റ് ജനറലിനു മുൻകൂറായി സമർപ്പിച്ചശേഷം ജീവനക്കാരന്റെ വിരമിക്കൽ തീയതി വരെയുള്ള കാലയളവിൽ സേവന വേതന വ്യവസ്ഥകളിൽ ഉണ്ടാകുന്ന മാറ്റം, വകുപ്പ് തലത്തിലോ ജുഡീഷ്യൽ തലത്തിലോ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി സാക്ഷ്യപത്രം ജീവനക്കാരൻ വിരമിച്ച് ഒരാഴ്ച്ചക്കുള്ളിൽ അക്കൗണ്ടന്റ് ജനറലിനു ലഭ്യമാക്കണം. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ പെൻഷൻ പ്രൊപ്പോസലുകൾ അക്കൗണ്ടന്റ് ജനറലിനു സമർപ്പിച്ചിട്ടില്ലായെന്ന് പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി ഉറപ്പു വരുത്തണം. യഥാസമയം പെൻഷൻ അപേക്ഷ സമർപ്പിക്കാത്ത കേസുകളിൽ വന്നേക്കാവുന്ന സാമ്പത്തിക നഷ്ടത്തിന് സർക്കാരിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത റിസീവിംഗ് അതോറിറ്റി/പെൻഷൻ സാങ്ഷനിംഗ് അതോറിറ്റി എന്നിവർക്ക് എതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post