ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നടത്തേണ്ട പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

PTA/SMC കമ്മിറ്റികള്‍ വിദ്യാലയത്തിന്റെ അക്കാദമിക/ഭരണകാര്യങ്ങളില്‍ ഇടപെടരുത് : വിദ്യാഭ്യാസമന്ത്രി

 

വിദ്യാലയങ്ങളിലെ പി ടി എ കമ്മിറ്റികള്‍ തങ്ങളുടെ അധികാരപരിധികള്‍ക്കപ്പുറം കടന്ന് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സൂചിപ്പിച്ച് ബഹു വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ (https://www.facebook.com/share/p/1AtBb3gfn1/)  പൂര്‍ണരൂപം ചുവടെ

പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുന്നില്ലെന്ന് ഉറപ്പാക്കണം.
സംസ്ഥാനത്തെ സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും
അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പി.ടി.എ.) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിന് 2007-08 അക്കാദമിക വർഷം മുതൽ പ്രാബല്യമുണ്ട്. ഈ ഉത്തരവിൽ സ്കൂൾ പി.ടി.എ.കൾക്ക് ഇനി പറയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നതിന് നിർദ്ദേശിച്ചിരിക്കുന്നത്.
1. സ്കൂളിലേക്ക് ആവശ്യമായ വിവിധ രജിസ്റ്ററുകൾ ലഭ്യമാക്കുക.
2. സ്കൂൾ ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകുക.
3. സ്കൂൾ ഡയറി വിതരണത്തിന് തയ്യാറാക്കുക.
4. സ്കൂൾ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക.
5. രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ലബോറട്ടറി സാധനങ്ങള്/ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.
6. കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.
7. ആവശ്യത്തിനുള്ള വൈദ്യുതി ഉപകരണങ്ങൾ ലഭ്യമാക്കുക.
8. സ്പോർട്സ്/കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക.
9. പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക.
10. ടോയിലറ്റുകൾ വൃത്തിയാക്കാൻ ആവശ്യമായ പദാർത്ഥങ്ങൾ ലഭ്യമാക്കുക.
11. ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്/ടാപ്പ് എന്നിവ സജ്ജീകരിക്കുക.
12. സ്കൂൾ ആവശ്യത്തിനുള്ള ഫർണിച്ചറുകൾ സംഘടിപ്പിക്കുക.
13. സ്കൂൾ വാഹനങ്ങളുടെ മെയിന്റനൻസ്/വാഹനം വാങ്ങൽ എന്നിവ.
14. പത്രം/ആനുകാലികങ്ങൾ എന്നിവ വാങ്ങി നൽകുക.
15. ഫർണിച്ചർ/ജനൽ/വാതിലുകൾ തുടങ്ങിയവയുടെ റിപ്പയർ സ്കൂളിന്റെ/ക്ലാസ് മുറികളുടെ ചെറിയതരം അറ്റകുറ്റപ്പണികൾ.
16. സ്കൂളിന് ആവശ്യമുള്ള ടോയിലറ്റുകൾ/കക്കൂസ്/കുടിവെള്ള സൗകര്യം/കളിസ്ഥലം എന്നിവ നിർമ്മിക്കുക.
17. കെട്ടിട നിർമ്മാണ ചിലവുകൾ വഹിക്കുക.
18. സ്കൂൾ ഉച്ചഭക്ഷണം/പ്രഭാത ഭക്ഷണം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ്.
19. സ്കൂളിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ/ സെമിനാറുകൾ/ ചർച്ചകൾ/ പഠനാനുബന്ധ പ്രവർത്ത നങ്ങളായ സ്കൂൾ കലോത്സവം/ശാസ്ത്രമേള/കായികമേള/ സ്കൂൾ പാർലമെന്റ്/കരിയർ ഗൈഡൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക.
20. സ്കൂൾ ലൈബ്രറിക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾക്ക് ഓരോ വർഷവും ലഭിക്കുന്ന പി.ടി.എ ഫണ്ടിന്റെ 15 ശതമാനം വിനിയോഗിച്ച് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി ഉപയോഗപ്പെടുത്തുക എന്നിവയാണ്.
പി.ടി.എ.കളുടെ കാലാവധി സംബന്ധിച്ച്
സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടരുന്നതിനുള്ള തുടർച്ചയായ കാലാവധി സംബന്ധിച്ച് തർക്കങ്ങൾ ചില സ്കൂളുകളിൽ ഉയർന്നു വരുന്നുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പി.ടി.എ. അംഗത്വവും – അംഗത്വ ഫീസ് – അനുവദനീയമായ തുക
സ്കൂളുകളിലെ പി.ടി.എ. അംഗത്വം വർഷംതോറും എല്ലാ രക്ഷിതാക്കളും നിർബന്ധമായും പുതുക്കേണ്ടതും ആയതിന്റെ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിരിക്കുന്നതുമാണ്.
· എൽ പി വിഭാഗം 10 രൂപ
· യുപി വിഭാഗം 25 രൂപ
· ഹൈസ്കൂൾ വിഭാഗം 50 രൂപ
· ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലുമാണ്.
പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ്
മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി ഇനി പറയുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.
· എൽ പി വിഭാഗം 20 രൂപ
· യുപി വിഭാഗം 50 രൂപ
· ഹൈസ്കൂൾ വിഭാഗം 100 രൂപ
· ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ
ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്. അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.

Post a Comment

Previous Post Next Post