അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

JQzProject

 


ചോദ്യങ്ങളും ഉത്തരങ്ങളം image file കളായി ( .png ) ഒരു പ്രത്യേക folder ൽ Save ചെയ്താൽ അവ ഉപയോഗിച്ച് ക്വിസ്സ് മത്സരം Projector ഉപയോഗിച്ച് നടത്താൻ സഹായിക്കുന്ന ഒരു application. ഇത് Computer / Laptop- ൽ മാത്രം പ്രവർത്തിക്കുന്ന ഇവ  Windows / Linux എന്നീ രണ്ട് OS കളിലും ഇത് പ്രവർത്തിക്കും. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.

പ്രവര്‍ത്തനക്രമം

♦️ JQzProject.zip  എന്ന zip ഫയൽ Comp/ Lap ലേക്ക് download ചെയ്യുക
♦️ ഫയലിൽ Right click ചെയ്ത് Extract Here  എന്നതിൽ ക്ലിക്ക് ചെയ്യുക.
♦️ അപ്പോൾ ഉണ്ടാക്കപ്പെടുന്ന JQzProject എന്ന ഫോൾഡർ തുറക്കുക
♦️ അതിലെ quiz-images എന്ന ഫോൾഡർ തുറക്കുക
♦️imagel,image2,.... എന്നിങ്ങനെ 11 ചോദ്യങ്ങളുടെ Screenshot കളും (.png രൂപത്തിൽ) answer1, answer2,..... എന്ന് 11 ഉത്തരങ്ങളുടെ Screenshot കളും (.png രൂപത്തിൽ) ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
♦️ അതിനു ശേഷം Extracted folder ലെ quiz.html എന്ന ഫയൽ Double click ചെയ്ത് firefox or chrome ൽ തുറക്കുക
♦️ അപ്പോൾ തുറക്കപ്പെടുന്ന ജാലകത്തിലെ START  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
♦️ അപ്പോൾ ഒന്നാമത്തെ ചോദ്യം ദൃശ്യമാകും , അതിനു താഴെ Show Answer എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിൻ്റെ ഉത്തരവും
♦️ Next Question എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തിൽ രണ്ടാമത്തെ ചോദ്യവും തുടർന്ന് ഇതുപോലെ എല്ലാ ചോദ്യങ്ങളും ...
♦️ quiz-images എന്ന ഫോൾഡറിൽ ആകെ 11 ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളും ടെയും
 .png ഫയലുകളാണ് ഉള്ളത്.  എന്നാൽ 20 ചോദ്യങ്ങളും ഉത്തരങ്ങളും പ്രദർശിപ്പിക്കാവുന്ന തരത്തിലാണ് Application രൂപകല്പന ചെയ്തിട്ടുള്ളത്.
♦️ പുതിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വേണ്ടതെങ്കിൽ quiz-images എന്ന ഫോൾഡറിലെ എല്ലാ ഫയലുകളും Delete ചെയ്യുക
♦️ തുടർന്ന് ആവശ്യമായ ചോദ്യങ്ങളുടെ .png ഫയലുകൾ image1 , image2, ... എന്നീ പേരുകളിലും ഉത്തരങ്ങൾ  answerl,answer2, .... എന്നീ പേരുകളിലും Save ചെയ്യുക

♦️ തുടർന്ന് START ബട്ടൺ ക്ലിക്ക് ചെയ്ത്  quiz നടത്താം


Click Here for JQzProject

Post a Comment

Previous Post Next Post