ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ബോണസ് / ഉല്‍സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ്‍സില്‍ കെ.ടെറ്റ് ഏപ്രിൽ 2024 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്‍സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജേതാക്കളായ ശ്രീ കെ ശശിധരന്‍ (മോയന്‍സ്, പാലക്കാട്), ശ്രീ മൈക്കിള്‍ ജോസഫ് പി ജെ(ജി എച്ച് എസ് എസ് , പൊറ്റശേരി) ശ്രീ പി ജി ദേവരാജ് (ശ്രീരാമജയം എ എല്‍ പി എസ്, ഈശ്വരമംഗലം) , ശ്രീ സുരേഷ് സി (ജി എച്ച് എസ് എസ് , കാട്ടിലങ്ങാടി) എന്നിവരുള്‍പ്പെടെ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ വയനാട് ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയ‍ുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍. 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന ജനറല്‍ പ്രോവഡന്റ് ഫണ്ടില്‍ അംഗങ്ങളായ ജീവനക്കാര്‍ സെപ്‍തംബര്‍ 30നകം പുതിയ നോമിനേഷനുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം .സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ കേന്ദ്രാവിഷ്‍കൃത സ്‍കോളര്‍ഷിപ്പുകളായ നാഷണല്‍ മീന്‍സ് -കം-മെരിറ്റ് , ഭിന്നശേഷി സ്‍കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 31. 2024 ജൂലൈ മാസത്തെ ഡിപ്പാര്‍ട്ട്‍മെന്റല്‍ ടെസ്‍റ്റ് വി‍ജ്‍ഞാപനം ഡൗണ്‍ലോഡ്‍സില്‍- അപേക്ഷ സ്വീകരിക്ക‍ുന്ന അവസാന തീയതി 2024 ആഗസ്‍റ്റ് 14സംസ്ഥാന സ്‍കൂള്‍ കലോല്‍സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത്. ശാസ്‍ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴയില്‍ . .

ശ്രീ പ്രമോദ് മൂര്‍ത്തിയ‍ുടെ ഗണിത പ്രവര്‍ത്തനങ്ങള്‍

 


    ഗണിതാശയങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതമായ രീതിയില്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് സഹായകരമായ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് അവ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്ന പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം എച്ച് എസ് എസിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ പുതിയ ഏതാനും പഠനപ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍ ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.

  • പൂർണ്ണസംഖ്യകൾ മാത്രം ഉത്തരങ്ങളായി വരുന്ന രണ്ടാംകൃതി സമവാക്യങ്ങളുടെ പരിഹാരം കണ്ടെത്തുന്ന വിശദീകരിക്കുന്ന web app (Eng Medium)  -ഇവിടെ (ഓരോ തവണ പുതിയ സമവാക്യം ഉണ്ടാക്കുക എന്ന ബട്ടണിൽ ക്ലിക്കുമ്പോഴും ഓരോ പുതിയ സമവാക്യവും വിശദീകരണവും ലഭിക്കും.)
  • പൂർണ്ണസംഖ്യകൾ മാത്രം ഉത്തരങ്ങളായി വരുന്ന രണ്ടാംകൃതി സമവാക്യങ്ങളുടെ പരിഹാരം കണ്ടെത്തുന്ന വിശദീകരിക്കുന്ന web app -(Malayalam Medium) ഇവിടെ ഓരോ തവണ Generate New Equation എന്ന ബട്ടണിൽ ക്ലിക്കുമ്പോഴും ഓരോ പുതിയ സമവാക്യവും വിശദീകരണവും ലഭിക്കും. 
  • അഭിന്നക നീളമുള്ള വരകളുടെ നിർമ്മിതിയുടെ ഘട്ടങ്ങളുടെ step by step വിശദീകരണ കുറിപ്പുകൾ തയ്യാറാക്കുന്ന  web app(Eng Medium) Click Here .
  • അഭിന്നക നീളമുള്ള സമചതുരത്തിൻ്റെ നിർമ്മിതിയുടെ ഘട്ടങ്ങളുടെ step by step വിശദീകരണ കുറിപ്പുകൾ തയ്യാറാക്കുന്ന web app (Eng Medium) ഇവിടെ 
  • അഭിന്നക നീളമുള്ള വരകളുടെ നിർമ്മിതിയുടെ ഘട്ടങ്ങളുടെ step by step വിശദീകരണ കുറിപ്പുകൾ തയ്യാറാക്കുന്ന web app (മലയാളം മീഡിയം) ഇവിടെ 
  • അഭിന്നക നീളമുള്ള സമചതുരത്തിൻ്റെ നിർമ്മിതിയുടെ ഘട്ടങ്ങളുടെ step by step വിശദീകരണ കുറിപ്പുകൾ തയ്യാറാക്കുന്ന web app (മലയാളം മീഡിയം) ഇവിടെ 
  • ഘടകക്രിയ ഉപയോഗിച്ച് ഒരു രണ്ടാം കൃതി സമവാക്യത്തിൻ്റെ ഉത്തരങ്ങൾ കണ്ടു പിടിക്കുന്ന രീതി മനസ്സിലാക്കാൻ  സഹായിച്ചേക്കാവുന്ന ഒരു web app(മലയാളം മീഡിയം)  . ഓരോ തവണ Page തുറക്കുമ്പോഴും ഒരു പുതിയ രണ്ടാം കൃതി സമവാക്യം കാണുന്നു. ഘടകക്രിയ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ , ആ സമവാക്യത്തിലെ സ്ഥിരസംഖ്യയുടെ എല്ലാ ഘടക ജോടികളും കാണിക്കുന്നു. അതിൽ തുകയും ഗുണനഫലവും സമവാക്യത്തിലെ വിലകളുമായി ഒത്തു പോകുന്നുവെങ്കിൽ ആ ഘടക ജോടികളെ കണ്ടെത്തുന്നു.ഉത്തരങ്ങൾ കണ്ടെത്തുന്നു . ഇവിടെ ക്ലിക്ക് ചെയ്യുക
  • Factorization ഉപയോഗിച്ച് ഒരു Second Degree Eqn ൻ്റെ  ഉത്തരങ്ങൾ കണ്ടു പിടിക്കുന്ന രീതി മനസ്സിലാക്കാൻ സഹായിച്ചേക്കാവുന്ന ഒരു web app .ഓരോ തവണ Page തുറക്കുമ്പോഴും ഒരു പുതിയ eqn ഉം Solutions ഉം ലഭിക്കുന്നു(ഇംഗ്ലീഷ് മീഡിയം) . ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post