സംസ്ഥാനത്തെ ഗവ / എയ്‍ഡഡ് സ്‍കൂളുകളില്‍ മുഖ്യ അലോട്ട്‍മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്‍മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലം പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കും സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓരോ വിദ്യാലയത്തിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ അഡ്‍മിഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലൈ 4ന് വൈകിട്ട് 5 മണി.
- ആർക്കൊക്കെ അപേക്ഷിക്കാം ?
ഒഴിവുകളുടെെ പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
- അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
- അപേക്ഷ നല്കുന്നതെങ്ങനെ ?
- അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം.
- ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.
- അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.
- Click Here for Vacancies in each Schools
- Click Here for Admission Portal HSCAP