2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ഫെബ്രുവരി 1 ന് ആരംഭിക്കാനും ഫെബ്രുവരി 14 നകം പൂര്‍ത്തീകരിക്കുന്നതിനും നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറങ്ങിയത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. പ്രാക്ടി്കല്‍ പരീക്ഷക്ക് മുന്നോടിയായി ലാബുകള്‍ സജ്ജമാക്കുന്നതോടൊപ്പം പരീക്ഷക്കാവശ്യമായ ഫോമുകള്‍ തയ്യാറേക്കേണ്ട ഉത്തരവാദിത്വവും അതത് സ്കൂളുകളിലെ എസ് ഐ ടി സി / ജോയിന്റ് എസ് ഐ ടി സിമാര്‍ക്കാണല്ലോ. ഇതിനാവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിന് മുന്‍വര്‍ഷങ്ങളിലേത് പോലെ എസ് ഐ ടി സി ഫോറം ബ്ലോഗ് തയ്യാറാക്കിയ എക്‍സല്‍ പ്രോഗ്രാം ചുവടെ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്‍ത് സേവ് ചെയ്‍ത ശേഷം Data എന്ന ഷീറ്റിലെ പച്ച കള്ളികളില്‍ വിദ്യാലയത്തിന്റെയും വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നുളള ഷീറ്റുകളില്‍ നിന്നും P3, P4, P5, P7 എന്നിവ ലഭിക്കുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രിന്റ് എടുക്കുമ്പോള്‍ പ്രിവ്യൂ പരിശോധിച്ച് ആവശ്യമായ എണ്ണം പേജുകള്‍ മാത്രം എടുക്കാവൂ
CLICK HERE for IT Practical 2024 Forms Generator
CLICK HERE for IT Practical 2024 Circular