അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

OBC-EBC Pre-Metric Scholarship 2022-23

 


സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം-പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് പരിഗണിക്കുക. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോമിന്റെ മാതൃകയും  ചുവടെ ലിങ്കില്‍. അപേക്ഷകൾ 16നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ ജനുവരി 31നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.
നിര്‍ദ്ദേശങ്ങള്‍
  1. 9,10 ക്ലാസുകളില്‍ പഠിക്കുന്ന OBC വിഭാഗം കുട്ടികള്‍ക്കും ജനറല്‍ വിഭാഗത്തിലെ EBC (Economically Backward Community) കുട്ടികള്‍ക്കുമാണ് അപേക്ഷിക്കാവുന്നത്
  2. Minority Pre-metric സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് (OBC(H)) ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കില്ല
  3. വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കുറവ്
  4. മുന്‍വര്‍ഷ പരീക്ഷയില്‍ 75% മോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചിരിക്കണം
  5. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം
  •  വരുമാന സര്‍ട്ടിഫിക്കറ്റ്
  • ബാങ്ക് പാസ്‍ബുക്കിന്റെ പകര്‍പ്പ്
  • ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • മുന്‍വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്
  • രക്ഷിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്
പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാനദിവസം 2023 ജനുവരി 16
വിദ്യാലയങ്ങള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടത് 2023 ജനുവരി 31നകം

CLICK HERE for the NOTIFICATION

Click Here for User Manual

CLICK HERE for Application Form

Post a Comment

Previous Post Next Post