ഡിസംബർ 3ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വർഷം മുതൽ www.sports.kite.kerala.gov.in വഴി 38 മത്സര ഇനങ്ങൾ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും ഓൺലൈനായാണ് നടത്തുന്നത്. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോർഡുകളും ഈ പോർട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) ഈ വർഷം പുതുതായി നിലവിൽ വരുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
കൈറ്റ് വിക്ടേഴ്‌സിൽ ലൈവ്
കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വർഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 3-ന് രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ 5 വരെയും ഡിസംബർ 4-ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതൽ രാത്രി 8.30 വരെയും കൈറ്റ് വിക്ടേഴ്‌സിൽ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 6.30 മുതൽ 12 വരെയും വൈകുന്നേരം 3.20 മുതൽ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും.
www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.
Click Here for Results (From Sub District to State Level)
Click Here ACCOMMODATION CENTRE FOR STATE SCHOOL SPORTS MEET