ഈ അദ്ധ്യയന വർഷത്തെ SSLC, ഹയര്‍ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 13 മുതൽ 30 വരെ നടത്താൻ, DGE ശ്രീ. ജീവൻ ബാബുസാറിന്റെ അധ്യക്ഷതയിൽ, ഓൺലൈനായി ചേർന്ന QIP യോഗം ഗവൺമെൻറിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ രാവിലെയും എസ് എസ് എല്‍ സി പരീക്ഷകള്‍ ഉച്ചക്ക് ശേഷവും നടത്താനാണ് ശുപാര്‍ശ ചെയ്‍തിട്ടുള്ളത് . പ്ലസ് വണ്‍ പരീക്ഷകളും ഇതോടൊപ്പം നടത്താനാണ് ശുപാര്‍ശ
ശുപാര്‍ശ ചെയ്‍ത പരീക്ഷാ സമയക്രമം താഴെപ്പറയുന്ന പ്രകാരം ആണ്
Date | SSLC | HIGHER SECONDARY |
March 13 (Monday) | First Language | Sociology /Anthropology |
March 15 (Wednesday) | English | Chemistry / History |
March 17 (Friday) | Hindi | Maths / Part III Language |
March 20 (Monday) | Social Science | Physics/ Economics |
March 22 (Wednesday) | Chemistry | Geography / Music |
March 24 (Friday) | Biology | Biology/Electronics/Political Science |
March 27 (Monday) | Mathematics | Part I English |
March 29 (Wednesday) | Physics | Part II( 2nd Language) /Computer Science IT |
March 30 (Thursday) | Second Language | Home Science / Gandhian Studies /Phylosophy |
200 പ്രവൃത്തി ദിനങ്ങൾ തികയ്ക്കാനായി Dec 03 ശനിയാഴ്ച പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള തീരുമാനം, ആഴ്ചയിലെ ആറാം പ്രവൃത്തി ദിനമായതിനാൽ പുന:പരിശോധിക്കുനും യോഗം തീരുമാനിച്ചു
നവംബർ 17ന് ഓഫ് ലൈനിൽ ചേരുന്ന QIP യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.