ധനകാര്യ വകുപ്പ് 30.09.2022ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ വകുപ്പുകളിലെയും ജീവനക്കാരും എല്ലാ ലീവുകളും സ്‍പാര്‍ക്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു. ഈ പ്രവര്‍ത്തനം വിശദീകരിക്കുന്ന പോസ്റ്റാണിത്. ഇത് രണ്ട് വിധത്തില്‍ സാധ്യാമകും . Spark on Mobile സംവിധാനത്തിലൂടെ മൊബൈല്‍ ഫോണിലൂടെയും അല്ലെങ്കില്‍ ഓരോ ജീവനക്കാരുടെയും Individual Login മുഖേനയും
Spark on Mobile മുഖേന ഓണ്‍ലൈന്‍ ലീവ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി മൊബൈലില്‍ Spark on Mobileഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ഇതിനായി Google Play Store നിന്നും Spark on Mobile (National Informatics Centre) ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് മൊബൈലില്‍ തുറക്കുമ്പോള്‍ User Login ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇതില്‍ പെന്‍ നമ്പറും സ്‍പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള മൊബൈല്‍ നമ്പരും നല്‍കി GET STARTED എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ലഭിക്കം ഇത് OTP Confirmation എന്നതില്‍ നല്‍കി CONTINUE ബട്ടണ്‍ അമര്‍ത്തുക. അതോടെ നമ്മളുടെ സ്‍പാര്‍ക്കിന്റെ പേജിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഇതില്‍ പ്രധാനമായും 4 മെനു ഉണ്ടാവും Leave Mangement, Outside Duty Request, Compensatory Off, Salary എന്നിങ്ങനെ . ഇതില്‍ Leave Management എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പുതിയ ജാലകത്തില്‍ നമ്മുടെ അക്കൗണ്ടില്‍ നിലവില്‍ ബാക്കിയുള്ള ലീവുകളുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും . CL, EL, HPL എന്നിവയുടെ താഴെ നിലവിലെ വിവരങ്ങള്‍ ദൃശ്യമാകും. DDO തലത്തില്‍ ലീവ് അക്കൗണ്ട് അപ്‍ഡേറ്റ് ചെയ്‍തിട്ടില്ലെങ്കില്‍ ഇവ കൃത്യമായിക്കൊള്ളണം എന്നില്ല. അതാനാല്‍ നിലവില്‍ അക്കൗണ്ടില്‍ കാണിച്ചിരിക്കുന്ന അത്രയും എണ്ണം ലീവുകള്‍ ക്രെഡിറ്റിലുണ്ടോ എന്നുറപ്പാക്കണം. ഇല്ലെങ്കില്‍ DDO ലോഗിനിലൂടെ ഇത് അപ്‍ഡേറ്റ് ചെയ്യേണ്ടതാണ്.
ഈ ജാലകത്തിലെ Apply Leave എന്നതില്‍ അമര്‍ത്തിയാല്‍ ഓണ്‍ലൈനായി ലീവിന് അപേക്ഷിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഈ ജാലകത്തിന് മുകളിലായി ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കുന്നത് എന്ന് തിരഞ്ഞെടുക്കുന്നതിനുള്ള ടാബുകള്‍ കാണാംഇതില് കാഷ്വല്‍ ലീവിന് എങ്കില്‍ CL എന്നതിലും ഹാഫ് പേ ലീവ് എങ്കില്‍ HPL എന്നതിലും ഏണ്‍ഡ് ലീവ് എങ്കില്‍ EL എന്നതിലും കമ്മ്യൂട്ടഡ് ലീവോ മറ്റേതെങ്കിലും ലീവുകളോ ആണെങ്കില്‍ Others എന്നതിലും ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ സെലക്ട് ചെയ്തത് ഏത് ലീവ് എന്നത് കണ്‍ഫേം ചെയ്യുന്നതിനുള്ള മെസ്സേജ് ലഭിക്കും അതില്‍ OK നല്‍കി മേല്‍ ജാലകത്തിലെ * അടയാളമിട്ട എല്ലാ ബോക്‍സുകളും പൂരിപ്പിക്കുക. Half Day CL ആണ് എടുക്കുന്നതെങ്കില്‍ From ഡേറ്റിന് തൊട്ട് വലത് വശത്തുള്ള Full day എന്നതിലെ Arrowയില്‍ നിന്നും Forenoon അല്ലെങ്കില്‍ Afternoon എന്നത് തിരഞ്ഞെടുക്കാവുന്നതാണ്. Reporting Officer , Leave Sanction Authority എന്നിവ ഇതിനോട് ചേര്‍ന്നുള്ള Combo Box നിന്നും തിരഞ്ഞെടുക്കാവുന്നതാണ് . എല്ലാ വിശദാംശങ്ങളും നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ Please Make sure you want to apply Leave(s) എന്ന മെസ്സേജ് ലഭിക്കും. ഇതിലെ OK ബട്ടണ്‍ അമര്‍ത്തിയാല്‍ Your Leave application successfully submitted എന്ന മെസേജ് ലഭിക്കും. ഇതോടെ നിങ്ങളുടെ ലീവ് അപേക്ഷ DDO യുടെ ലോഗിനിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും. നിങ്ങളുടെ ലീവ് അക്കൗണ്ടില്‍ നിന്നും അപേക്ഷയില്‍ പറയുന്ന അത്രയും ദിവസങ്ങള്‍ കുറച്ച് ലീവ് അക്കൗണ്ട് അപ്‍ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും. അപേക്ഷിച്ച ലീവുകളുടെ വിശദാംശങ്ങള്‍ അറിയുന്നതിന് Leave Management ലെ മറ്റ് ബട്ടണുകള്‍ ഉപയോഗിക്കാവുന്നതാണ്.
Individual Login നിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആദ്യമായി Individual Login ഉണ്ടാവണം. ഇതിനുള്ള പ്രവര്‍ത്തനം മുമ്പ് ഒരു പോസ്റ്റിലൂടെ വിശദീകരിച്ചത് ഇവിടെ നിന്നും കാണാവുന്നതാണ്. Individual Login ഉള്ള ജീവനക്കാര്‍ക്ക് പെന്‍ നമ്പരും പാസ്‍വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകം ദൃശ്യമാകും
ഈ ജാലകത്തിലെ Service Matters -> Leave Application -> Apply Leave online എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ജാലകം കാണാം
ലഭിക്കുന്ന ജാലകത്തില്‍ ജീവനക്കാരനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സ്പാര്‍ക്കില്‍ നല്‍കിയ പ്രകാരം കാണാന്‍ സാധിക്കും. ലീവുമായി ബന്ധപ്പെട്ട് പൂരിപ്പിക്കേണ്ട മറ്റ് ബോക്‍സുകള്‍ ബ്ലാങ്ക് ആയിരിക്കും ൽ ഇവയില്‍ Nature of Leave to Apply എന്നതിലെ സെലക്ട് ബോക്‍സില്‍ നിന്നും ഏത് തരത്തിലുള്ള ലീവ് എന്ന് തിരഞ്ഞെടുക്കുക. Leave Period എന്നതിന് നേരെ From .. To .. ഇവയും തിരഞ്ഞെടുക്കാം. Casual Leave തിരഞ്ഞെടുക്കുമ്പോള്‍ Full, FN, AN ഇവയില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ മറക്കരുത്. മെഡിക്കല്‍ ലീവ് ആണ് അപേക്ഷിക്കുന്നതെങ്കില്‍ ഇതോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Prefix , Suffix ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും കൃത്യമായി നല്‍കുക. ഇപ്രകാരം വിശദാംശങ്ങള്‍ എല്ലാം നല്‍കി ചുവടെ നല്‍കിയ Undertaking-ല്‍ ടിക്ക് മാര്‍ക്ക് നല്‍കി ഏറ്റവും ചുവടെയുള്ള Submit ബട്ടണ്‍ അമര്‍ത്തിയാല്‍ ലീവ് അപേക്ഷ പ്രധാനാധ്യാപകന്റെ ലോഗിനിലേക്ക് സമര്‍പ്പിക്കപ്പെടും. Leave Application Forwarded Successfully എന്ന മെസ്സേജ് ലഭിക്കും
ഇപ്പോള്‍ നിലവില്‍ Pending ആയുള്ള ലീവ് അപേക്ഷകള്‍ ഇടത് ഭാഗത്ത് നീല പട്ടികയില്‍ കാണാന്‍ കഴിയും. ഇതില്‍ നിന്നും ഓരോ അപേക്ഷയും Select ചെയ്‍ത് വിശദാംശങ്ങള്‍ പരിശോധിച്ച് അവരുടെ ലീവ് അക്കൗണ്ടില്‍ ലീവ് ഉണ്ടെന്ന് ഉറപ്പാക്കി അത് കമന്റ് നല്‍കി അപ്രൂവ് ചെയ്യാവുന്നതാണ്. ഇതോടെ പ്രസ്തുത ജീവനക്കാരന്റെ സ്‍പാര്‍ക്കിലെ ലീവ് അക്കൗണ്ടും അപ്‍ഡേറ്റ് ചെയ്‍തിട്ടുണ്ടാവും.
പ്രധാനാധ്യാപകര്‍ തങ്ങളുടെ കീഴിലുള്ള എല്ലാ ജീവനക്കാരുടെയും ലീവ് അക്കൗണ്ട് അപ്‍ഡേറ്റ് ചെയ്‍തിട്ടുണ്ട് എന്നുറപ്പാക്കുന്നത് നന്നായിരിക്കും. അല്ലാത്ത പക്ഷം മുമ്പ് എടുത്ത ലീവുകള്‍ സ്‍പാര്‍ക്കില്‍ എന്‍ട്രി വരുത്തിയിട്ടില്ലെങ്കില്‍ സര്‍വീസ് ബുക്കില്‍ ഉള്ളതിലുമധികം ലീവുകള്‍ സ്‍പാര്‍ക്കില്‍ ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ലീവ് അപേക്ഷ നല്‍കിയാല്‍ പിന്നീട് ഇത് തിരിച്ചടക്കേണ്ട സാഹചര്യം ഉണ്ടാവും
Click Here Individual Login Help File by Info SPARK