SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

NTSE പരിശീലനത്തിന് അപേക്ഷിക്കാം

 


         സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി 'എൻ.ടി.എസ്.ഇ കോച്ചിംഗ്' നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
        കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 55 ശതമാനം  മാർക്ക് നേടിയ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്നവർക്കും, ഈ വർഷം എൻ.ടി.എസ്.ഇ പരീക്ഷയ്ക്ക് അപേക്ഷിച്ച 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കുമാണ് ഓൺലൈൻ കോച്ചിംഗ്. ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെ പരിഗണിക്കും.  30 ശതമാനം സീറ്റ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും, കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in ൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് (സി.സി.എം.വൈ) എന്ന സ്ഥാപനത്തിൽ നൽകണം. അപേക്ഷ 19 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524. 

അപേക്ഷാ ഫോമിന്റെ മാതൃകക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിശദാംശങ്ങളും ചുവടെ ലിങ്കുകളില്‍

Click Here  for Application for NTSE Coaching 

Click Here for Notification

Post a Comment

Previous Post Next Post