ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ ഭക്ഷ്യ-ഭദ്രതാ അലവന്‍സ് ഇനത്തില്‍ അരി വിതരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നല്ലോ. ഇതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തെ പ്രവര്‍ത്തി ദിവസങ്ങള്‍ 23 ആയിരിക്കും എന്നാണ് നൂണ്‍മീല്‍ വിഭാഗം അറിയിച്ചിരുന്നത് . ജനുവരിയില്‍ ഇത് 24ഉം ഡിസംബറില്‍ 25ഉം ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് തയ്യാറാക്കുന്നതിന് സഹായകരമായ ഒരു എക്‍സല്‍ ഫയലാണ് ചുവടെ ലിങ്കില്‍. ഇതില്‍ നിന്നും ലഭിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിദ്യാലയത്തിന്റെ പേര് . ക്ലാസ് , ഡിവിഷന്‍
എന്നിവയും കുട്ടികളുടെ പേരും അവര്‍ ഹാജരായ ദിവസങ്ങളും മാത്രം നല്‍കിയാല്‍ ആ ക്ലാസിലെ മറ്റ് വിവരങ്ങള്‍ ഉള്‍പ്പെട്ട ഷീറ്റ് ലഭിക്കും . ഇതിന്റെ പ്രിന്റ് എടുത്ത് അക്വിറ്റന്‍സ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. മറ്റ്
കോളങ്ങളിലെ വിവരങ്ങള്‍ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷം പ്രിന്റ് എടുക്കുന്നതിന് മുമ്പ് ബാക്കി കോളങ്ങള്‍ ഡിലീറ്റ് ചെയ്യുക
വിദ്യാലയങ്ങളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ ഭദ്രതാ അലവന്‍സ് പ്രകാരമുള്ള അരി വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ നല്‍കുന്നതാണ്. ഇതനാവശ്യമായി വരുന്ന അരിയുടെ അളവ് കുറച്ചതിന് ശേഷമുള്ള Quantity ആണ് Opening Balance ആയി കാണിക്കേണ്ടത് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു
- Click Here for FSA Calculator for Feb 2022
- Click Here for FSA Calculator for Jan 2022
- Click Here for FSA Calculator for Dec 2021