അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ക്ലാസ് 8- സര്‍വ്വസമവാക്യങ്ങള്‍

           എട്ടാം ക്ലാസ് ഗണിതത്തിലെ സര്‍വ്വസമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ ഗണിതാശയങ്ങളെ ജിയോജിബ്രാ സഹായത്തോടെ വിശദീകരിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. കുട്ടികള്‍ക്ക് ഈ ആശയങ്ങള്‍ പരിശീലിക്കുന്നതിനുള്ള ജിയോജിബ്ര ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കുന്നതാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഓരോ ആശയങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പരിശീലിക്കുന്നതിനുള്ള ചോദ്യങ്ങള്‍ ലഭിക്കും. വിവിധ സ്റ്റെപ്പുകളിലൂടെ ഇത് വിശദീകരിച്ചിട്ടുണ്ട് .ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

  • തുകയുടെ ഗുണനം :(ഇവിടെ ഓരോ ചോദ്യത്തിലും സ്റ്റെപ്പുകളില്‍ ഇടത് വശത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരം കാണാന്‍ സാധിക്കും. എല്ലാ സ്റ്റെപ്പുകളും പരിശോധിച്ച ശേഷം അടുത്ത ചോദ്യം പരിശീലിക്കുന്നതിനായി  Refresh ബട്ടണ്‍ അമര്‍ത്തിയ ശേഷം ഇടത്തേ അറ്റത്ത് നല്‍കിയിരിക്കുന്ന m, n എന്നിവ നീക്കിയാല്‍ പുതിയ സംഖ്യകള്‍ ലഭിക്കും)
  • തുകയുടെ വര്‍ഗ്ഗം :(ഇവിടെ തുകയുടെ വര്‍ഗം എന്ന തലക്കെട്ടിലോ ക്ലിക്ക് ചെയ്താല്‍ സംഖ്യ എന്ന് തെളിഞ്ഞ് കാണാം ഇതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും. ഓരോ തവണ സംഖ്യ എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോഴും സംഖ്യ മാറി വരുന്നതായിരിക്കും)
  • വ്യത്യാസ ഗുണനം :(ഇവിടെ വ്യത്യാസഗുണനം എന്ന തലക്കെട്ടില്‍ ക്ലിക്ക് ചെയ്താല്‍ ഗുണിക്കേണ്ട സംഖ്യകള്‍ തെളിഞ്ഞ് കാണാം ഇതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും. ഓരോ തവണ ലഭിക്കുന്ന സ്റ്റെപ്പില്‍ ക്ലിക്ക് ചെയ്യുമ്പോഴും തൊട്ടടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും)
  • വ്യത്യാസ വര്‍ഗ്ഗം :((ഇവിടെ വ്യത്യാസവര്‍ഗ്ഗം എന്നതിന് നേരെയുള്ള ലമവാക്യത്തില്‍ ക്ലിക്ക് ചെയ്താല്‍ സംഖ്യ എന്ന് തെളിഞ്ഞ് കാണാം ഇതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും. ഓരോ തവണ തെളിഞ്ഞ് വരുന്ന സ്റ്റെപ്പില്‍ ക്ലിക്ക് ചെയ്യുമ്പോഴും തൊട്ടടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും)
  • തുകയും വ്യത്യാസവും :((ഇവിടെ തുകയും വ്യത്യാസവും എന്നതില്‍ ക്ലിക്ക് ചെയ്താല്‍ തൊട്ടടുത്ത സ്റ്റെപ്പ് തെളിഞ്ഞ് കാണാം ഇതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും. ഓരോ തവണ തെളിഞ്ഞ് വരുന്ന സ്റ്റെപ്പില്‍ ക്ലിക്ക് ചെയ്യുമ്പോഴും തൊട്ടടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും)
  • വര്‍ഗ്ഗവ്യത്യാസം :((ഇവിടെ തുകയും വ്യത്യാസവും എന്നതില്‍ ക്ലിക്ക് ചെയ്താല്‍ തൊട്ടടുത്ത സ്റ്റെപ്പ് തെളിഞ്ഞ് കാണാം ഇതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും. ഓരോ തവണ തെളിഞ്ഞ് വരുന്ന സ്റ്റെപ്പില്‍ ക്ലിക്ക് ചെയ്യുമ്പോഴും തൊട്ടടുത്ത സ്റ്റെപ്പിലേക്ക് നീങ്ങും)

full-width

Post a Comment

Previous Post Next Post