അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍

 


പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ പ്രമോദ് മൂര്‍ത്തി സാര്‍ പ്രസ്‍തുത വിദ്യാലയത്തിലെ കുട്ടികളുടെ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതിന് തയ്യാറാക്കിയ ഒരു വെബ് ആപ്ലിക്കേഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ദിവസത്തെ ക്ലാസ് കണ്ടതിന് ശേഷം കുട്ടി മൊബൈല്‍ ഫോണിലെ വെബ് ആപ്പ് തുറന്ന് ഏത് വിഷയത്തിന്റെ ക്ലാസ് ആണോ കണ്ടത് ആ വിഷയത്തിന് നേരെയുള്ള Yes/No ബട്ടണ്‍ സെലക്ട് ചെയ്ത് Add ബട്ടണ്‍ അമര്‍ത്തിയാല്‍ അറ്റന്‍ഡന്സ് രേഖപ്പെടുത്തിയിട്ടുണ്ടാവും . ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ നല്‍കിയ ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് Google AppScript എന്ന പ്രോഗ്രാമിങ്ങ് ലാങ്വേജും, Google Sheets ഉം Google Sitesഉം ചേര്‍ന്ന് തയ്യാറാക്കിയ Web App ആയതിനാല്‍ അത് തയ്യാറാക്കിയ വിദ്യാലയത്തിന് മാത്രമേ നിലവില്‍ ഉപയോഗിക്കാനാവൂ. ഇതിന്റെ free and open ആയ Script, Java,Html കോഡുകളും മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വേണ്ടവര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിനെ 8075410293 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിശദാംശങ്ങള്‍ നല്‍കുന്നതായിരിക്കും. വിദ്യാലയത്തിന്റെ പേരില്‍ പുതിയൊരു ഗൂഗിള്‍ അക്കൗണ്ട് ആരംഭിച്ച് അതിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അതില്‍ ഈ അറ്റന്‍ഡന്സ് സംവിധാനം തയ്യാറാക്കി നല്‍കും . പിന്നീട് പാസ്‍വേര്‍ഡ് മാറ്റി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്

Click Here for KITE Class Online Attendance Help

Click Here for Video Help of Online Attendance

Click Here for Video Help for Children

Click Here for Online Attendance Site of TSNMHS Kundurkunnu(For Trial Use Username as mnp Password as 1234)

Post a Comment

Previous Post Next Post