അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പ്രവേശനോല്‍സവത്തിനായി മറ്റൊരു പ്രവേശനഗാനം കൂടി

  


 

       അടച്ചിരിപ്പിന്റെ ദിനങ്ങൾ തുടരുകയാണ്  സ്കൂൾ തുറക്കൽ സാങ്കേതികമായി മാറിയ ഒരു കാലമാണിത്. പ്രവേശനോത്സവമില്ലാതെ ഇക്കുറിയും അധ്യയന വർഷത്തിലേക്ക് ചുവടു വെക്കുന്ന കൂട്ടുകാരെ സ്വാഗതം ചെയ്യാനായി കുണ്ടൂർകുന്ന് വിപിഎയുപി സ്കൂളിലെ അധ്യാപകനായ ശ്രീ. ശിവപ്രസാദ് പാലോട്  തയ്യാറാക്കിയ ഒരു പ്രവേശന ഗാനം സ്കൂളുകളിൽ അവതരിപ്പിക്കാനായി പങ്കുവെക്കുകയാണ്.  സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ പ്രവേശനഗാനത്തിന് ശേഷം കുട്ടികളെ കേള്‍പ്പിക്കാന്‍ അനുയാജ്യമോയ ഈ ഗാനം ബ്ലോഗ‍ുമായി  വെച്ച ശിവപ്രസാദ് സാറിന് ബ്ലോഗിന്റെ നന്ദി. 


https://www.youtube.com/watch?v=2MsX2MqbUUI&t=169s

 
ആലാപനം സഞ്ജീവ് അടൂര്‍

പ്രവേശനോത്സവ ഗാനം 2021

ശിവപ്രസാദ് പാലോട്
വിപിഎയുപിഎസ് കുണ്ടൂര്‍ക്കുന്ന്

അക്ഷരമധുരം നുകരാനെത്തും
കുഞ്ഞിക്കുരവികളേ,

മാനം നിറയെ പാറാന്‍ വെമ്പും
ഒാമല്‍ പൂമ്പാറ്റകളേ,

ചിരി തൂകീടുക നിങ്ങള്‍,
ചുവടുകള്‍ വയ്ക്കുക നിങ്ങള്‍

പുതു വിദ്യാവര്‍ഷത്തിരുമുറ്റത്തായ്
സ്വാഗതമോതാം ഞങ്ങള്‍
നിറ സ്വാഗതമോതാം ഞങ്ങള്‍ (2)

(അക്ഷരമധുരം )

അടച്ചിരിപ്പിന്നഴലുകള്‍ വെടിയാം
പുലരിയെ വരവേല്‍ക്കാം

തുറന്നു വയ്ക്കാം കണ്ണുകള്‍ കാതുകള്‍
മനസ്സിലീ ഭൂവാകെ, മനസ്സിലീ ഭൂവാകെ,
അതിരുകളില്ലായറിവിന്‍ വഴിയില്‍
കതിരുകളായ് വിളയാം

അകന്നിരിക്കുകയല്ലാ നമ്മള്‍
അടുത്തിരിപ്പവരല്ലോ
ഹൃത്താലടുത്തിരിപ്പവരല്ലോ (2)

                          (അക്ഷരമധുരം )
സ്നേഹം , മാനവ  സാഹോദര്യം
എന്നും പുലരാനായ്

കനിവും ദയയും  ജീവിത വ്രതമായ്
വന്നു ഭവിക്കാനായ്

മലയാളത്തിന്‍ മഹിമയതെന്നും
പാരില്‍ നിലനിര്‍ത്താന്‍
അണയുക കുഞ്ഞിച്ചിറകുകളേ
അണയുക വാര്‍മഴ വില്ലുകളേ..
അണയുക വന്നീ വിദ്യാവൃക്ഷ
ത്തണലിലിരിക്കൂ നിത്യം
തണലിലിരിക്കൂ നിത്യം
(2)                             
  (അക്ഷരമധുരം )

Post a Comment

Previous Post Next Post